ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ മണ്‍സൂര്‍ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാര്‍ട്ടിയുടെ ലോക് സഭാ എംപിമാരുമായി ചര്‍ച്ച നടത്തി. സഭയില്‍ പാര്‍ട്ടിയുടെ അജണ്ടകള്‍ രൂപീകരിക്കുന്നതിന്‍റെ ഭാഗമായാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ വെർച്വൽ യോഗം സംഘടിപ്പിച്ചത്.
കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാറിന്‍റെ വീഴ്ച, റഫാല്‍, പണപ്പെരുപ്പം, ഇന്ധന വില വര്‍ധനവ് തുടങ്ങിയ കാര്യങ്ങളാവും പാര്‍ട്ടി ലോക് സഭയില്‍ ഉന്നയിക്കുക. എല്ലാ എംപിമാരോടും പാര്‍ലമെന്‍റില്‍ എത്തിച്ചേരാന്‍ സോണിയാ ഗാന്ധി നിര്‍ദേശിച്ചതായാണ് ലഭിക്കുന്ന വിവരം.
also read: പെഗാസസ്: 40ലേറെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോര്‍ട്ട്
അതേസമയം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിരുന്നു. വിലക്കയറ്റം, പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവ് എന്നിവ സഭയില്‍ ആദ്യം ഉയര്‍ത്തണമെന്നാണ് കോൺഗ്രസ് നിലപാടെന്നാണ് അദ്ദേഹം അറിയിച്ചത്. അതേസമയം കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രമേയം അവതരിപ്പിക്കണമെന്ന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.