ETV Bharat / bharat

ബിജെപി നേതാവും ബിഗ് ബോസ് താരവുമായ സൊണാലി ഫോഗട്ട് അന്തരിച്ചു - സൊണാലി ഫോഗട്ട്

ഹൃദയാഘാതത്തെ തുടർന്ന് ഗോവയിൽ വച്ചാണ് മരണം. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ ആദംപൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

Sonali Phogat passes away  BJP leader Sonali Phogat  Big Boss contestant Sonali Phogat dies of heart attack  ബിഗ് ബോസ് താരം സൊണാലി ഫോഗട്ട്  ബിജെപി നേതാവ് സൊണാലി ഫോഗട്ട് അന്തരിച്ചു  ഹരിയാന വാർത്തകൾ  hariyana latest news  national news  സൊണാലി ഫോഗട്ട്  Sonali Phogat dies of heart attack
ബിജെപി നേതാവും ബിഗ് ബോസ് താരവുമായ സൊണാലി ഫോഗട്ട് അന്തരിച്ചു
author img

By

Published : Aug 23, 2022, 2:23 PM IST

ഛത്തീസ് ഗഡ്: ബിജെപി നേതാവും ബിഗ് ബോസ് താരവുമായ സൊണാലി ഫോഗട്ട് (41) അന്തരിച്ചു. ചൊവ്വാഴ്‌ച (23.08.22) ഗോവയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്‌ച രാത്രിയോടെ മരണം സംഭവിച്ചു.

ഫത്തേഹാബാദിലെ ഭൂതാൻ ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിലാണ് സോണാലി ഫോഗട്ട് ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ ബന്ധു കൂടിയായ സഞ്ജയുമായി വിവാഹം നടന്നു. 2016ൽ ഹരിയാനയിലെ ഇവരുടെയും ഫാം ഹൗസിൽ വച്ച് സഞ്ജയ് സംശയാസ്‌പദമായ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. ഭർത്താവിന്‍റെ മരണശേഷം ഇവർ മാനസികമായി തകർന്നിരുന്നുവെന്നാണ് വിവരം.

യശോധര ഫോഗട്ടാണ് സോണാലിയുടെ മകൾ. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള സൊണാലി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ടിക് ടോക്ക് വീഡിയോകളിലൂടെയും ബിഗ് ബോസ് സീസൺ 14 ലൂടെയും താരം പ്രശസ്‌തയായിരുന്നു.

2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ ആദംപൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതോടെയാണ് സൊണാലി ശ്രദ്ധേയയായത്. തെരഞ്ഞെടുപ്പ് സമയത്ത് സൊണാലിയും കുല്‍ദീപ് ബിഷ്‌ണോയിയും തമ്മിൽ വാക്ക് തർക്കവും ഉണ്ടായിട്ടുണ്ട്. എന്നാൽ കുൽദീപ് സൊണാലിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.