ചണ്ഡീഗഡ്: സ്വന്തം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ആക്ടിവിസ്റ്റും നടനുമായ ദീപ് സിദ്ദുവിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. ചിലര്‍ തനിക്ക് മയക്കുമരുന്ന് നല്‍കിയിട്ടുണ്ട്. തളര്‍ന്ന അവസ്ഥയിലാണ് താന്‍. ആരാണ് ഇത് ചെയ്തതെന്ന് അറിയില്ലെന്നും എല്ലാ രാഷ്ട്രീയ സാമൂഹിക പ്രതിബന്ധങ്ങൾക്കും എതിരെ താന്‍ ഒറ്റക്കാണ് നിലകൊള്ളുന്നതെന്നും സിദ്ദു കുറിച്ചു. സിദ്ദുവിന് പിന്തുണയുമായി നിരവധി പേർ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
Read Also..........ചെങ്കോട്ട സംഘർഷം: ജാമ്യം അനുവദിച്ച് മണിക്കൂറുകൾക്കം നടൻ ദീപ് സിദ്ദു വീണ്ടും അറസ്‌റ്റില്‍
കർഷക പ്രസ്ഥാനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന യോഗേന്ദ്ര യാദവിനെ മോദി സർക്കാറിന്‍റെ ആളായി വിശേഷിപ്പിച്ച് സിദ്ദു അടുത്തിടെ ആക്ഷേപിച്ചിരുന്നു. യാദവ് ഒരു കർഷക നേതാവിനെപ്പോലെയല്ല, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഭാഷയാണ് സംസാരിക്കുന്നതെന്നാണ് സിദ്ദു പറഞ്ഞത്.
അതേസമയം ഫരീദ്‌കോട്ട് ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സമ്മേളനങ്ങള്‍ നടത്തിയതിന് സിദ്ദുവിനെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തിരുന്നു. നിലവിൽ ജാമ്യത്തിലിറങ്ങിയെങ്കിലും റിപ്പബ്ലിക് ദിന അക്രമത്തിൽ ഡല്‍ഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ സിദ്ദുവിന്‍റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.