ETV Bharat / bharat

ജമ്മു കശ്‌മീരില്‍ വീരമൃത്യു വരിച്ച സൈനികരില്‍ അസം സ്വദേശിയും - Uri Sector

ഉറി സെക്‌ടറിലെ നിയന്ത്രണ രേഖക്ക് സമീപം വെള്ളിയാഴ്‌ച നടന്ന പാക് വെടിനിര്‍ത്തല്‍ ലംഘനത്തിലാണ് അസം സ്വദേശിയായ ഹര്‍ദന്‍ ചന്ദ്ര റോയി വീരമൃത്യു വരിച്ചത്.

Hardhan Chandra Roy  ജമ്മു കശ്‌മീരില്‍ വീരമൃത്യു വരിച്ച സൈനികരില്‍ അസം സ്വദേശിയും  Soldier hailing from Assam martyred in Jammu and Kashmir  Jammu and Kashmir  ceasefire violation by Pakistan  Uri Sector  Assam
ജമ്മു കശ്‌മീരില്‍ വീരമൃത്യു വരിച്ച സൈനികരില്‍ അസം സ്വദേശിയും
author img

By

Published : Nov 14, 2020, 1:46 PM IST

ദിസ്‌പൂര്‍: ജമ്മു കശ്‌മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ പാക് വെടിനിര്‍ത്തല്‍ ലംഘനത്തില്‍ വീരമൃത്യു വരിച്ച നാല് സൈനികരില്‍ ഒരാള്‍ അസം സ്വദേശി. ഉറി സെക്‌ടറിലെ നിയന്ത്രണ രേഖക്ക് സമീപം നടന്ന വെടിനിര്‍ത്തല്‍ ലംഘനത്തിലാണ് ഹര്‍ദന്‍ ചന്ദ്ര റോയി എന്ന അസം സ്വദേശിയാണ് വീരമൃത്യു വരിച്ചത്. ദുബ്രി ജില്ലയിലെ ഫുതുക്കിബാരി മെദിപര സ്വദേശിയാണ് നാല്‍പത്തെട്ടുകാരനായ ഹര്‍ദന്‍ ചന്ദ്ര റോയി. 2001ലാണ് അദ്ദേഹം സൈന്യത്തില്‍ ചേരുന്നത്.

പ്രകോപനമില്ലാതെയാണ് കഴിഞ്ഞ ദിവസം പാക് ആക്രമണമുണ്ടായത്. സൈന്യത്തിന്‍റെ ഫീല്‍ഡ് ആര്‍ട്ടി 59 ബിഎന്നിലായിരുന്ന അദ്ദേഹത്തെ ഉറി സെക്‌ടറിലായിരുന്നു നിയോഗിച്ചിരുന്നത്. ഭാര്യയും രണ്ട് വയസുകാരനായ മകനുമടങ്ങുന്നതാണ് ഹര്‍ദന്‍ ചന്ദ്ര റോയിയുടെ കുടുംബം. ശനിയാഴ്‌ച ഗുവാഹത്തിയില്‍ എത്തിക്കുന്ന മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.