ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്തു മരിച്ചു. നിയന്ത്രണ രേഖയുടെ ചേർന്നുള്ള ഫോർവേഡ് പോസ്റ്റിലാണ് സംഭവം. ഹവിൽദാർ എ രജീന്ദർ കുമാറാണ് മരിച്ചത്.
ഡ്യൂട്ടിയിലുള്ള സമയത്താണ് തൻ്റെ ഔദ്യോഗിക തോക്കുപയോഗിച്ച് തുടർച്ചയായി സ്വയം വെടിയുതിർത്തു മരിച്ചത്. സംഭവത്തെ തുടർന്ന് സൈനികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.