അമരാവതി: ശ്രീകാകുളത്ത് മൃഗസംരക്ഷണ ഫിഷറീസ് വകുപ്പ് മന്ത്രി നടത്തിയ യോഗത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് പരാതി. സ്ത്രീകൾക്ക് വേണ്ടി നടത്തിയ പൊതു പരിപാടിയിലാണ് യാതൊരു സാമൂഹിക അകലവും പാലിക്കാതെ ജനങ്ങൾ പങ്കെടുത്തത്. 'വൈഎസ് ആർ ചെയ്യുത്ത' എന്ന പേരിൽ നടക്കുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പൊതു പരിപാടിയിലാണ് സംഭവം.
Also Read: ലോക്ക്ഡൗണ്‍ ഇളവ്, കെ.സി.ആറിന് കോണ്‍ഗ്രസിന്‍റെ രൂക്ഷ വിമര്‍ശനം
പദ്ധതിയുടെ ഉപഭോക്താക്കളായ നിരവധി ആളുകളാണ് സാമൂഹിക അകലവും മാസകും ധരിക്കാതെ യോഗത്തിൽ പങ്കെടുത്തത്. 45 നും 60 നും ഇടയിൽ പ്രായമുള്ള എസ്‌സി, എസ്ടി, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് പ്രതിവർഷം 18,750 രൂപ ധനസഹായം നൽകുന്ന സംസ്ഥാന സർക്കാർ ഡിബിടി പദ്ധതിയാണ് 'വൈ.എസ്.ആർ ചെയ്യുത്ത'.