ETV Bharat / bharat

'മകൾക്ക് അനധികൃത ബാർ ലൈസൻസ്'; കോണ്‍ഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് സ്‌മൃതി ഇറാനി

കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, പവൻ ഖേര, നെറ്റ ഡിസൂസ എന്നിവർക്കാണ് വക്കീൽ നോട്ടീസ് അയച്ചത്

Smriti Irani sends legal notice to Congress leaders  കോണ്‍ഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് സ്‌മൃതി ഇറാനി  സ്‌മൃതി ഇറാനിയുടെ മകൾക്കെതിരെ അനധികൃത ബാർ ലൈസൻസ് ആരോപണം  കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ സ്‌മൃതി ഇറാനി  കോൺഗ്രസിനെതിരെ സ്‌മൃതി ഇറാനി  SMRITI IRANI AGAINST CONGRESS
അനധികൃത ബാർ ലൈസൻസ് ആരോപണം; കോണ്‍ഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് സ്‌മൃതി ഇറാനി
author img

By

Published : Jul 24, 2022, 7:29 PM IST

ന്യൂഡൽഹി: തന്‍റെ മകൾ ഗോവയിൽ അനധികൃത ബാർ ലൈസൻസ് സ്വന്തമാക്കിയെന്ന ആരോപണത്തിൽ കോണ്‍ഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് സ്‌മൃതി ഇറാനി. തന്‍റെ മകൾക്കെതിരെ ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണത്തിൽ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, പവൻ ഖേര, മഹിള കോൺഗ്രസ് നേതാവ് നെറ്റ ഡിസൂസ എന്നിവർക്കാണ് സ്‌മൃതി ഇറാനി വക്കീൽ നോട്ടീസ് അയച്ചത്.

കഴിഞ്ഞ ദിവസമാണ് സ്‌മൃതി ഇറാനിയുടെ മകൾ ജോയിഷ് ഇറാനി ഗോവയിൽ മരിച്ചയാളുടെ പേരിൽ വ്യാജ ബാർ ലൈസൻസ് സ്വന്തമാക്കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. അധികാരത്തിന്‍റെയും സ്ഥാനത്തിന്‍റെയും ദുരുപയോഗമാണ് സ്‌മൃതി ഇറാനി നടത്തിയതെന്നും മന്ത്രിയുടെ രാജി പ്രധാനമന്ത്രി ചോദിച്ച് വാങ്ങണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് സ്‌മൃതി ഇറാനി രംഗത്തെത്തിയിരുന്നു. തന്‍റെ 18 വയസുള്ള മകളെ കോൺഗ്രസ് പാർട്ടിക്കാർ സ്വഭാവഹത്യ നടത്തുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്‌മൃതി ഇറാനി പറഞ്ഞിരുന്നു. തന്‍റെ മകൾ ഒന്നാം വർഷ കോളജ് വിദ്യാർഥിയാണെന്നും അവൾ ഒരു ബാറും നടത്തുന്നില്ലെന്നും കേന്ദ്രമന്ത്രി വ്യക്‌തമാക്കിയിരുന്നു.

ALSO READ: സ്‌മൃതി ഇറാനിയുടെ മകൾക്ക് ഗോവയിൽ അനധികൃത ബാർ ലൈസൻസ്: ആയുധമാക്കി കോണ്‍ഗ്രസ്

മന്ത്രിയുടെ മകൾ ജോയിഷ് ഇറാനി ഗോവയിലെ ബർദേസിലെ "സില്ലി സോൾസ് കഫേ ആൻഡ് ബാർ" എന്ന സ്ഥാപനത്തിന് വ്യാജ രേഖകൾ ചമച്ച് ബാർ ലൈസൻസ് നേടിയെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ലൈസൻസിന്‍റെ ഉടമയായിരുന്ന ആന്‍റണി ഡി ഗാമ കഴിഞ്ഞ വർഷം മേയിൽ അന്തരിച്ചെന്നും, ഈ പേരിൽ 2022 ജൂൺ 22 നാണ് പ്രസ്‌തുത ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ നൽകിയതെന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.