ബിഹാർ : അയോധ്യയിലെ ശ്രീ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച മുൻ കോൺഗ്രസ് അധ്യക്ഷ സോണിയെ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. സോണിയ ഗാന്ധി കാണിക്കുന്നത് രാമനിലുള്ള വിശ്വാസമില്ലായ്‌മയാണെന്നും സ്‌മൃതി ഇറാനി പറഞ്ഞു (Sonia showed lack of faith in Lord Ram by Declining Temple invite ).
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലെ ബി ജെ പി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളമനത്തിലാണ് സ്‌മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്. 2024 ജനുവരി 22 അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ( Aodya Sree Ram Temple ) പ്രതഷ്‌ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച തായി സോണിയാ ഗാന്ധി തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്‌മൃതി ഇറാനി ആരോപിച്ചു ( Declining Temple invite).
രാമനിൽ തനിക്ക് പൂർണമായും വിശ്വാസമില്ലെന്ന് സോണിയ തെളിച്ച് പറയണമെന്ന് സ്‌മൃതി ഇറാനി ആവശ്യപ്പെട്ടു. ജനാതിപത്യത്തിന്‍റെ ക്ഷേത്രത്തോടും രാമ ക്ഷേത്രത്തോടും ഒരേപോലെ അർപ്പണബോധമുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയെപോലെ ഒരു നേതാവിനെ ലഭിച്ചത് ഭാഗ്യമാണെന്നും സ്‌മൃതി ഇറാനി കൂട്ടിചേർത്തു.
സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കൾ ക്ഷണം സ്വീകരിക്കാത്തതിൽ പ്രത്യേകിച്ച് അതിശയിക്കാൻ ഒന്നുമില്ല കാരണം സോണിയ ഗാന്ധി പാർട്ടിയുടെ തലപ്പത്ത് ഇരിക്കുമ്പോൾ ശ്രീരാമൻ ഇല്ലെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചിരുന്നുമെന്ന് സ്‌മൃതി ഇറാനി ആരോപിച്ചു .
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദിനും ക്ഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിനും സ്‌മൃതി ഇറാനി മറുപടി നൽകി. സോണിയ ഗാന്ധിയുടെ നേതൃത്യത്തിൽ സനാദന ദർമത്തെ അപകീർത്തിപ്പെടുത്തുമ്പോൾ കോൺഗ്രസുകാർ കുറ്റക്കാരാണെന്നേ തനിക്ക് പറയാൻ കഴിയു എന്നാണ് സ്‌മൃതി ഇറാനി പറഞ്ഞത്.
പാർട്ടി ആസ്ഥാനത്ത് അരമണിക്കൂറോളം സംസാരിച്ച കേന്ദ്ര മന്ത്രി ഇന്ത്യൻ കോൺഗ്രസിനെ അവിശുദ്ധ കൂട്ടുകെട്ടെന്ന് വിശേഷിപ്പിച്ചു.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രം സൃഷ്‌ടിക്കാൻ ഒരുങ്ങുകയാണ്, തുടർച്ചയായ മൂന്നാം തവണയും നരേന്ദ്ര മോദി അധികാരത്തിലേറും, ഏറ്റവുമധികം കാലം പ്രധാന മന്ത്രിയായ ആളായി നരേന്ദ്ര മോദി മാറണമെന്നും സ്‌മൃതി ഇറാനി പറഞ്ഞു.