ETV Bharat / bharat

Smoking And Long Hours Of Work Cause Strokes: പുകവലിയും ദീർഘനേര ജോലിയും സ്ട്രോക്കിന് കാരണമാകുന്നുണ്ടോ? വിദഗ്‌ദർ പറയുന്നു - ഗർഭിണികൾക്കിടയിലും സ്‌ട്രോക്കോ

strokes causes : ഈ രോഗത്തിന് ഗൗരവമായി കാണേണ്ട ചില മുൻകരുതൽ സൂചനകൾ ഉണ്ട്. ജോലിഭാരം കാരണം ഈ ലക്ഷണങ്ങൾ താത്കാലികമാണെന്ന് ഒരാൾ കരുതിയേക്കാമെങ്കിലും ഇത് മുന്നറിയിപ്പ് സൂചനകളാണ്

Smoking and long hours of work cause stroke  causes of smoking  world stroke day  strokes causes  health news  what is stroke in malayalam  stroke reason malayalam  പുകവലിയും ജോലിയും സ്ട്രോക്കിന് കാരണമാകുന്നുണ്ടോ  സ്‌ട്രോക്ക് അഥവാ പക്ഷാഘാതം  സ്‌ട്രോക്ക് അഥവാ പക്ഷാഘാതം എന്താണ്  ഒക്‌ടോബര്‍ 29 ലോക പക്ഷാഘാത ദിനം  വ്യക്തിക്കിടയിൽ സ്ട്രോക്ക് സംഭവിക്കുന്നത് എപ്പോൾ  യുവാക്കളക്കിടയിൽ സ്ട്രോക്ക്  വ്യായാമക്കുറവ് പുകവലി ദീർഘനേര ജോലി  സ്‌ട്രോക്കിന്‍റെ കാരണങ്ങൾ  സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങൾ  മൂന്ന് തരം സ്ട്രോക്കുകൾ  ഗർഭിണികൾക്കിടയിലും സ്‌ട്രോക്കോ  ബ്രെയിൻ അറ്റാക്ക്
Smoking And Long Hours Of Work Cause Strokes
author img

By ETV Bharat Kerala Team

Published : Oct 30, 2023, 11:07 PM IST

ലക്‌നൗ: സ്‌ട്രോക്ക് അഥവാ പക്ഷാഘാതം എന്നത് എല്ലാവരും കേട്ടിരിക്കുന്ന ഒന്നാണ്. എന്നാൽ പലർക്കും സ്‌ട്രോക്കിനെക്കുറിച്ച് കൃത്യമായ അറിവില്ല എന്നതാണ് യാഥാർത്ഥ്യം. ഒക്‌ടോബര്‍ 29 ലോക പക്ഷാഘാത ദിനമാണ്. മസ്‌തിഷ്‌കത്തിലേക്കുള്ള രക്ത വിതരണം പെട്ടെന്ന് തടസ്സപ്പെടുമ്പോഴാണ് ഒരു വ്യക്തിക്കിടയിൽ സ്ട്രോക്ക് സംഭവിക്കുന്നത്. ഒരിക്കൽ സ്ട്രോക്കുണ്ടായ വ്യക്തിക്ക് വീണ്ടും സ്ട്രോക്ക് വരാനുള്ള സാധ്യതയും വളരെ കൂടുതലാണ് (Smoking And Long Hours Of Work Cause Strokes).

സ്‌ട്രോക്കിന്‍റെ കാരണങ്ങൾ : രാവിലെ 9 മുതൽ വൈകിട്ട് 5 വരെയുളള ദീർഘ നേര ജോലികളിൽ ഇരിക്കുമ്പോയും വ്യായാമക്കുറവ്, പുകവലി എന്നിവ രക്തസമ്മർദ്ദത്തിലേക്കും പ്രമേഹത്തിലേക്കും നയിക്കുകയും പിന്നീട് ഇത് യുവാക്കള്‍ക്കിടയിൽ സ്ട്രോക്ക് സംഭവിക്കാൻ കാരണമാകുന്നു. അതേസമയം 45 വയസ്സിന് താഴെയുള്ളവരിൽ സ്ട്രോക്ക് കേസുകൾ വർധിച്ചിട്ടുണ്ടെന്ന് കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ (കെജിഎംയു) ന്യൂറോളജി ഹോഡി പ്രൊഫ. ആർ കെ ഗാർഗ് പറയുന്നു. അതിനുളള പ്രധാന കാരണം രക്താതി മർദമാണ് (ഹൈപ്പർടെൻഷൻ).

40 നും 50 നും ഇടയിൽ പ്രായമുള്ള പ്രൊഫഷണലുകൾ അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ഈ സമയം ഒരു വ്യക്തിയെ സംബന്ധിച്ച് ഓഫിസിലുണ്ടാവുന്ന സമ്മർദ്ദം, വീട്ടിലെ ക്രമരഹിതമായ ഭക്ഷണ ശീലങ്ങൾ, ശാരീരിക വ്യായാമത്തിന്‍റെ അഭാവം എന്നിവയാൽ രക്താതിമർദ്ദവും പ്രമേഹവും പിടിപെടാൻ ഇടയാക്കുന്നു. രക്താതിമർദ്ദം പിന്നീട് പക്ഷാഘാതത്തിലേക്ക് നയിക്കുന്നുവെന്ന് പ്രൊഫസർ ഗാർഗ് പറയുന്നു.

ഈ രോഗത്തിന് ഗൗരവമായി കാണേണ്ട ചില മുൻകരുതൽ സൂചനകൾ ഉണ്ട്. ജോലിഭാരം കാരണം ഈ ലക്ഷണങ്ങൾ താത്കാലികമാണെന്ന് ഒരാൾ കരുതിയേക്കാം, എന്നാൽ ഇത് നേരത്തെയുള്ള മുന്നറിയിപ്പ് സൂചനകളാണെന്ന് അദ്ദേഹം പറയുന്നു.

തലച്ചോറിന്‍റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ പലപ്പോഴും "ബ്രെയിൻ അറ്റാക്ക്" എന്ന് വിളിക്കപ്പെടുന്ന സ്ട്രോക്ക് സംഭവിക്കുന്നു. പ്രാഥമികമായി മൂന്ന് തരം സ്ട്രോക്കുകൾ ഉണ്ട്.

ഇസ്കെമിക് സ്ട്രോക്ക്

ഇത് ഏറ്റവും സാധാരണമാണ്. രക്ത കുഴലിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന തടസ്സം മൂലമാണ് ഇവ ഉണ്ടാകുന്നത്. ഇവിടെ തലച്ചോറിന്‍റെ ഒരു ഭാഗത്തേക്ക് രക്തം എത്തുന്നത് തടയുന്നു.

ഹെമറാജിക് സ്ട്രോക്ക്

രക്തസ്രാവത്തിലേക്ക് നയിക്കുന്ന രക്തക്കുഴലുകൾ പൊട്ടിയാണ് ഉണ്ടാകുന്നത്. ഉയർന്ന രക്തസമ്മർദ്ദവും രക്തസമ്മർദ്ദവും ഇത്തരത്തിലുള്ള സ്ട്രോക്കിലേക്ക് നയിച്ചേക്കാം.

മിനി സ്ട്രോക്ക്

മൂന്നാമത്തെ ഇനം ക്ഷണികമായ ഇസ്കെമിക് അറ്റാക്ക്. ഇതിനെ 'മിനി സ്ട്രോക്ക്' എന്നും വിളിക്കുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം താൽക്കാലികമായി തടസ്സപ്പെടുന്ന അവസ്ഥയാണിത്.

സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങൾ

  • പെട്ടന്നുള്ള മരവിപ്പ് അല്ലെങ്കിൽ മുഖത്തോ കൈയിലോ കാലിലോ, പ്രത്യേകിച്ച് ശരീരത്തിന്‍റെ ഒരു വശത്ത് ബലഹീനത ഉണ്ടാവുന്നു.
  • പെട്ടെന്നുള്ള ആശയക്കുഴപ്പം
  • സംസാരിക്കുന്നതിനോ മനസിലാക്കുന്നതിലെയോ ബുദ്ധിമുട്ട്
  • ഒരു കണ്ണിലോ അല്ലെങ്കിൽ രണ്ട് കണ്ണുകളിലോ പെട്ടെന്ന് കാണാനുള്ള ബുദ്ധിമുട്ട്
  • നടത്തത്തിൽ പെട്ടെന്നുള്ള ബുദ്ധിമുട്ട്
  • തലകറക്കം
  • ബാലൻസ് നഷ്‌ടപ്പെടൽ അല്ലെങ്കിൽ ഏകോപനം
  • ഒരു കാരണവുമില്ലാതെ പെട്ടെന്നുള്ള കടുത്ത തലവേദന എന്നിവ മുൻകൂറായുളള മുന്നറിയിപ്പ് സിഗ്നലുകളാണ്.

അതേസമയം ഓഫിസിൽ പോകുന്ന ആളുകൾക്കിടയിൽ രക്തസമ്മർദ്ദം സാധാരണമായിക്കൊണ്ടിരിക്കുകയാണെന്ന് കെജിഎംയു-ലെ മെഡിസിൻ വിഭാഗം സീനിയർ ഫാക്കൽറ്റി അംഗം പ്രൊഫ. കൗസർ ഉസ്‌മാൻ പറയുന്നു.

ഗർഭിണികൾക്കിടയിലും സ്‌ട്രോക്കോ?

ഗർഭിണികൾക്കിടയിൽ രക്താതിമർദ്ദവും ഗർഭകാല പ്രമേഹവും ഉണ്ടാകുന്നുണ്ട്. ഇത് അവരെ പക്ഷാഘാതത്തിന് ഇരയാക്കുന്നു. തലച്ചോറിലെ രക്തസ്രാവം അടുത്തുള്ള കോശങ്ങളെ നശിപ്പിക്കുമ്പോൾ സംഭവിക്കുന്ന ഹെമറേജിക് സ്ട്രോക്കിന് കാരണമാക്കുന്നു എന്ന് എസ്‌സി ത്രിവേദി മെമ്മോറിയൽ ട്രസ്‌റ്റ്‌ ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്‌റ്റ്‌ ഡോ.അമിത ശുക്ല പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.