ശ്രീനഗർ: മഞ്ഞുകാലത്തിന് മുന്നോടിയായി 'മത്സ്യം ചുട്ടെടുത്ത്' തയ്യാറെടുക്കുകയാണ് കശ്‌മീർ ജനത. ഫാരി എന്ന മത്സ്യം ഉപയോഗിച്ചാണ് കശ്‌മീരിന്‍റെ ഈ പാരമ്പര്യ വിഭവം തയ്യാറാക്കുന്നത്. ശ്രീനഗറിന്‍റെ ഉൾപ്രദേശത്ത് താമസിക്കുന്ന മുഹമ്മദ് സുൽത്താനും കുടുംബവും ഈ വർഷത്തെ മത്സ്യ വിഭവ നിർമാണത്തിലേക്ക് കടന്നുകഴിഞ്ഞു.
പ്രാദേശികമായി ഫാരി എന്ന് വിളിക്കുന്ന മത്സ്യത്തെ പിടിച്ചതിന് ശേഷം വൃത്തിയാക്കുന്നു. തുടർന്ന് പുല്ലുകൊണ്ട് നിർമിച്ച പ്രത്യേക പ്രതലത്തിന് മുകളിൽ വെച്ച് ഉണക്കുന്നു. പിന്നീട് ഈ പുല്ല് പ്രതലത്തിന് തീകൊടുക്കുന്നു. രണ്ട് മണിക്കൂറോളം ഈ പുല്ല് പ്രതലത്തിൽ പുകയുകയും ഇതിനെ തുടർന്ന് മത്സ്യം തയ്യാറായിട്ടുണ്ടാകും. ശരിയായ രീതിയിൽ വന്നില്ലെങ്കിൽ ഈ രീതിയിൽ തന്നെ പ്രക്രിയ തുടരുന്നു.
ഇന്നത്തെ തലമുറക്ക് ഈ വിഭവത്തിനോടുള്ള താൽപര്യം കുറവാണെങ്കിലും പഴയ തലമുറക്കിടയിൽ വലിയ ജനപ്രതീയുള്ള വിഭവമാണിത്. കോളഡ് ഗ്രീനിനൊപ്പമാണ് ഈ മത്സ്യം തയ്യാറാക്കാറുള്ളത്. കശ്‌മീരിലെ ഇല വിഭവങ്ങളിലൊന്നാണ് കോളഡ് ഗ്രീൻ. വലിയ തണ്ടും വലിയ ഇലയുമാണ് ഇതിന്‍റെ പ്രത്യേകത.
അന്തരീക്ഷ താപനില വളരെ താഴേക്ക് പോകുമ്പോൾ ശരീരത്തിലെ ഊഷ്‌മാവ് നിയന്ത്രിക്കുന്നതിനും ജലദോഷം അടക്കമുള്ള അസുഖങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും ഈ വിഭവം അത്യുത്തമമാണ്.
കശ്‌മീർ വാലിക്ക് പുറത്തേക്ക് ഈ മത്സ്യവിഭവത്തെ കയറ്റുമതി ചെയ്യാൻ താൽപര്യമുണ്ടെന്നും എന്നാൽ തനിക്ക് ഈ മേഖലയുമായി ബന്ധങ്ങളില്ലെന്നും സുൽത്താൻ പറയുന്നു. ആദ്യകാലഘട്ടത്തിൽ 60ഓളം കുടുംബങ്ങളാണ് ഈ വിഭവമുണ്ടാക്കുന്നതിനായി ബന്ധപ്പെട്ട് പ്രവർത്തച്ചിരുന്നതെന്നും എന്നാൽ ഇന്ന് വളരെ കുറച്ച് കുടുംബങ്ങൾ മാത്രമേ ഇതുമായി മുന്നോട്ട് പോകുന്നതെന്നും സുൽത്താൻ പറയുന്നു.
READ MORE: അറിവ് പകരാനും പഠിക്കാനും പ്രായമില്ല; നന്ദ മാസ്റ്ററുടെ ഓര്‍മയില്‍ കാന്തിര ഗ്രാമം