ന്യൂഡൽഹി: മണ്‍സൂണ്‍ ഇത്തവണ സാധാരണ ഗതിയിലെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസി സ്കൈമെറ്റ്. ജൂണ്‍ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 98% മഴയാണ് പ്രതീക്ഷിക്കുന്നതെന്നും സ്കൈമെറ്റിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഇത്തവണ സാധാരണ രീതിയിൽ തന്നെ മണ്‍സൂണ്‍ ലഭിക്കുമെന്ന് ഇന്ത്യൻ കാലവസ്ഥ നിരീക്ഷണ കേന്ദ്രവും നേരത്തെ അറിയിച്ചിരുന്നു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കേരളത്തിലും കർണാടകയിലും നേരിയ മഴയായിരിക്കും ലഭിക്കുക. രാജസ്ഥാനിലും, ഗുജറാത്തിലും മഴ കുറയുമെന്നാണ് റിപ്പോർട്ട്. ഇവയ്ക്ക് പുറമേ മണിപ്പൂർ, മിസോറം, നാഗലാന്‍റ്, ത്രിപുര എന്നി സംസ്ഥാനങ്ങളും മഴയുടെ തോതിൽ കുറവ് രേഖപ്പെടുത്തും.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് , മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കും. മണസൂണിന് തുടക്കം കുറിക്കുന്ന ജൂണ്‍ മാസത്തിൽ രാജ്യത്ത് നല്ല തോതിൽ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. അവസാന പകുതിയെക്കാള്‍ ആദ്യ പകുതിയിലാവും കൂടുതൽ മഴ ലഭിക്കുകയെന്നും സ്കൈമെറ്റ് പ്രവചിക്കുന്നു.
മാസം തിരിച്ചുള്ള റിപ്പോർട്ട് ചുവടെ
ജൂണ്‍: സാധാരണ ഗതിയിൽ മഴ ലഭിക്കാൻ സാധ്യത- 70%
ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത- 20%.
മഴ കുറഞ്ഞ തോതിൽ ലഭിക്കാനുള്ള സാധ്യത- 10%
ജൂലൈ: സാധാരണ ഗതിയിൽ മഴ ലഭിക്കാൻ സാധ്യത- 65%
ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത- 20%.
മഴ കുറഞ്ഞ തോതിൽ ലഭിക്കാനുള്ള സാധ്യത- 15%
ഓഗസ്റ്റ്: സാധാരണ ഗതിയിൽ മഴ ലഭിക്കാൻ സാധ്യത- 60%
ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത- 10%.
മഴ കുറഞ്ഞ തോതിൽ ലഭിക്കാനുള്ള സാധ്യത- 30%
സെപ്റ്റംബര്‍: സാധാരണ ഗതിയിൽ മഴ ലഭിക്കാൻ സാധ്യത- 20%
ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത- 10%.
മഴ കുറഞ്ഞ തോതിൽ ലഭിക്കാനുള്ള സാധ്യത- 70%