മുംബൈ: ഉൽപാദനചെലവ് കണക്കിലെടുത്ത് 2021 ജനുവരി ഒന്നിന് കാർ വില 2.5 ശതമാനം വരെ ഉയർത്തുമെന്ന് യൂറോപ്യൻ കാർ നിർമാതാക്കളായ സ്‌കോഡ. ജനുവരി ഒന്നിന് 2.5 ശതമാനം വരെ വില വർധനവ് പ്രാബല്യത്തിൽ വരുമെന്ന് സ്കോഡ ഇന്ത്യ വക്താവ് പറഞ്ഞു.
അസംസ്‌കൃത വസ്തുക്കളുടെയും മെറ്റീരിയൽ ചെലവുകളുടെയും വർധനവ് കാരണം രാജ്യത്തെ ചില വാഹന നിർമാതാക്കൾ 2021 ജനുവരി ഒന്ന് മുതൽ തങ്ങളുടെ വാഹന മോഡലുകൾക്ക് വില വർധനവ് പ്രഖ്യാപിച്ചിരുന്നു.