ETV Bharat / bharat

പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ആറുവയസുകാരൻ ; അമ്പരന്ന് സിഐ - Karthikeyan asked CI to solve the traffic problem

ചിറ്റൂർ ജില്ലയിലെ പലമനേരിൽ ആദർശ പ്രൈവറ്റ് സ്‌കൂൾ യുകെജി വിദ്യാർഥിയായ കാർത്തികേയനാണ് പരാതിക്കാരൻ

six year old boy went to the police station to solve Traffic problem in Chittoor  six years old boy with complaint went police station Andhra Pradesh  യുകെജി വിദ്യാർഥി പരാതിയുമായി ചിറ്റൂർ സ്റ്റേഷനിൽ  ചിറ്റൂർ പലമനേർ ആദർശ പ്രൈവറ്റ് സ്‌കൂൾ വിദ്യാർഥി കാർത്തികേയൻ  സ്‌കൂളിന് സമീപത്തെ ഗതാഗത പ്രശ്‌നം പരിഹരിക്കണമെന്ന് പരാതി  ട്രാഫിക് പ്രശ്‌നം പരിഹരിക്കാൻ പൊലീസ് സ്റ്റേഷൻ സന്ദർശനം  Palamaner Adarsha private school UKG student Karthikeyan  Karthikeyan asked CI to solve the traffic problem  പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ആറുവയസുകാരൻ
പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ആറുവയസുകാരൻ; പരാതിയറിഞ്ഞതോടെ അമ്പരന്ന് സിഐ
author img

By

Published : Mar 20, 2022, 9:08 PM IST

ചിറ്റൂർ (ആന്ധ്രാപ്രദേശ്) : യുകെജി വിദ്യാർഥിയായ ഒരു കൊച്ചുമിടുക്കന്‍റെ പൊലീസ് സ്റ്റേഷൻ സന്ദർശനം സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുകയാണ്. അതും വെറുതെയുള്ള സന്ദർശനമല്ല, സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയം പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കുഞ്ഞുവിരുതനെത്തിയത്. ചിറ്റൂർ ജില്ലയിലെ പലമനേരിൽ ആദർശ പ്രൈവറ്റ് സ്‌കൂൾ വിദ്യാർഥിയായ കാർത്തികേയന്‍ തന്‍റെ സ്‌കൂളിന് സമീപത്തെ ഗതാഗത പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സ്‌റ്റേഷനിലെത്തിയത്.

ആറുവയസുകാരന്‍റെ വരവിൽ സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് കാർത്തികേയനെ ചേർത്തുനിർത്തി സ്റ്റേഷൻ സി.ഐ ഭാസ്‌കർ വിവരങ്ങള്‍ ആരാഞ്ഞു. തന്‍റെ സ്‌കൂളിന് സമീപത്തെ റോഡ് നിറയെ കുണ്ടും കുഴിയുമാണ്. പോരാത്തതിന് റോഡിന് നടുവിൽ ജെസിബി നിർത്തിയിട്ടിരിക്കുന്നതിനാൽ വലിയ തോതില്‍ ഗതാഗത കുരുക്കും നേരിടുന്നു. പൊലീസ് ഉദ്യോഗസ്ഥരെല്ലാവരുമെത്തി പ്രശ്‌നം പരിഹരിക്കണമെന്നാണ് കാർത്തികേയന്‍റെ ആവശ്യം.

പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ആറുവയസുകാരൻ; പരാതിയറിഞ്ഞതോടെ അമ്പരന്ന് സിഐ

ALSO READ: കസ്റ്റഡിയില്‍ യുവാവ് മരിച്ചത് തേനീച്ച കുത്തിയെന്ന് വാദം, ബിഹാറില്‍ ആൾക്കൂട്ട ആക്രമണത്തിൽ പൊലീസുകാരന്‍ കൊല്ലപ്പെട്ടു, വാഹനങ്ങൾ കത്തിച്ചു

ആറുവയസുകാരന്‍റെ നിഷ്‌കളങ്കവും ധീരവുമായ ഈ പ്രവൃത്തി എല്ലാവരെയും അമ്പരപ്പിച്ചു. കാർത്തികേയന്‍റെ പരാതി പരിഗണിച്ച പൊലീസ് ഉടൻതന്നെ വിഷയം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. കൂടാതെ തന്‍റെ ഫോൺ നമ്പര്‍ സിഐ കാർത്തികേയന് നല്‍കുകയും ചെയ്‌തു. ശേഷം മധുരം നൽകിയാണ് ഈ കൊച്ചുമിടുക്കനെ പൊലീസ് അധികൃതർ തിരിച്ചയച്ചത്. ഏതായാലും കാർത്തികേയന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.