വിശാഖപട്ടണം: ഏറ്റുമുട്ടലില്‍ ആറ് നക്‌സലുകളെ കൊലപ്പെടുത്തിയതായി വിശാഖപട്ടണം പൊലീസ്. വിശാഖ ഗ്രാമീണ ജില്ല പൊലീസ് സൂപ്രണ്ട് ബി.വി കൃഷ്ണറാവുവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഈ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബുധനാഴ്ച വൈകുന്നേരം പരസ്യപ്പെടുത്തുമെന്ന് റാവു വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം മമ്പ പരിധിയില്‍ ഉള്‍പ്പെട്ട തീഗലമേട്ട വനമേഖലയിലാണ് സി.പി.ഐ മാവോയിസ്റ്റ് പ്രവര്‍ത്തകരുമായി പൊലീസ് ഏറ്റുമുട്ടിയത്. സ്ത്രീ ഉള്‍പ്പെടെയുള്ള ആറുപേരാണ് കൊല്ലപ്പെട്ടത്. എ.കെ, എസ്.എൽ.ആർ, കാർബൈൻ, മൂന്ന് 303 റൈഫിൾസ് തുടങ്ങിയ ആയുധങ്ങള്‍ സ്ഥലത്തുനിന്നും കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.
ALSO READ: ശശി തരൂരിന് എതിരെ കേസെടുക്കണമെന്ന ഹർജി; വിധി പറയുന്നത് ജൂലൈ രണ്ടിലേക്ക് നീട്ടി