ഭോപ്പാൽ: മധ്യപ്രദേശിലെ ബെതുൽ ജില്ലയിലെ താവാ നദിക്ക് സമീപമുള്ള പാലത്തിൽ നിന്ന് ട്രക്ക് മറിഞ്ഞ് ആറുപേർ മരിച്ചു.റിക്കേഷ് (25), ബബ്‌ലു ഭലവി (24), ദിലീപ് യുകി (26), സഞ്ജു ബത്‌കെ(40), മുന്ന സലാം (24), ഡ്രൈവർ മനോഹർ സാഹു (38) എന്നിവരാണ് മരിച്ചത്. ഇരുമ്പു കമ്പികളുമായെത്തിയ ട്രക്ക് ഇന്നലെ അർധരാത്രിയിൽ പാലത്തിന്‍റെ കമ്പിയിൽ ഇടിച്ച് നദിയിലേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ട്രക്കിൽ അഞ്ച് തൊഴിലാളികൾ കുടുങ്ങിയിരുന്നുവെന്നും നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമെന്നും പൊലീസ് അറിയിച്ചു. ക്രെയിൻ ഉപയോഗിച്ചാണ് ട്രക്കിനടിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഘോദഡോംഗ്രി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായും കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
മധ്യപ്രദേശിൽ ട്രക്ക് മറിഞ്ഞ് ആറുപേർ മരിച്ചു - Betul
ക്രെയിൻ ഉപയോഗിച്ചാണ് ട്രക്കിനടിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ പുറത്തെടുത്തത്.