ETV Bharat / bharat

ആന്ധ്രാപ്രദേശിൽ ലോറി ഓട്ടോയിലിടിച്ച് ആറ് പേർ മരിച്ചു; ഏഴ് പേർക്ക് പരിക്ക് - ആന്ധ്രാപ്രദേശ് അപകടം

ഇന്ന് പുലർച്ചെ നാലുമണിയോടെ ഗൊല്ലപ്പള്ളി ഗ്രാമത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Andhra accident  Accident in Andhra  Six killed in Andhra accident  Andhra road accident latest  Andhra Krishna road accident  lorry auto accident in Andhra  ലോറി ഓട്ടോയിലിടിച്ച് ആറ് പേർ മരിച്ചു  ആന്ധ്രാപ്രദേശ് അപകടം  അമരാവതി
ആന്ധ്രാപ്രദേശിൽ ലോറി ഓട്ടോയിലിടിച്ച് ആറ് പേർ മരിച്ചു; ഏഴ് പേർക്ക് പരിക്ക്
author img

By

Published : Mar 14, 2021, 1:24 PM IST

അമരാവതി: ആന്ധ്രാപ്രദേശിലെ നുസ്വിഡിൽ ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് ഡ്രൈവർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.

ഇന്ന് പുലർച്ചെ നാലുമണിയോടെ ഗൊല്ലപ്പള്ളി ഗ്രാമത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഡ്രൈവർ ഉൾപ്പെടെ 12 പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ നുസ്വിഡ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നുസ്വിഡ് റൂറൽ സർക്കിൾ ഇൻസ്പെക്ടർ വെങ്കട നാരായണ പറഞ്ഞു.

പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ വിജയവാഡ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർ നുസ്വിദ് മണ്ഡലത്തിലെ ലയൺ തണ്ട ഗ്രാമത്തിൽ നിന്നുള്ള തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം 304(എ) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.