മുംബൈ: ആന്‍റിലിയ ബോംബ് ഭീഷണി കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി എൻഐഎ കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സുനിൽ മാനെയെ കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
അദ്ദേഹത്തെ കൂടാതെ, ഫെബ്രുവരി 25ന് അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടക വസ്തുക്കള്‍ വച്ച കേസ്, മൻസുഖ് ഹിരണിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് എന്നിവയിലെ പ്രധാന പ്രതിയായ സച്ചിൻ വാസെയെയും എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാർച്ച് 5ന് താനെയിലാണ് ഹിരണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read: വാക്‌സിൻ സ്വീകരിച്ചവർക്ക് അനഫിലാക്‌സിസ്; ആദ്യ മരണം സ്ഥിരീകരിച്ചു
മൻസുഖ് ഹിരണിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വാസെയുടെ പേര് വന്നതിനെ തുടർന്ന് അദ്ദേഹത്തെ മുംബൈ പൊലീസ് ആസ്ഥാനത്തെ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്‍ററിലേക്ക് മാറ്റിയിരുന്നു. മെയ് മാസത്തിൽ അദ്ദേഹത്തെ സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടു.