ETV Bharat / bharat

ആദിവാസി യുവതിയെ നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു; ആറ് പേർ പിടിയിൽ - യുവതിയെ നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു

അലിപൂർദൂർ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആദിവാസി സമൂഹത്തിൽപ്പെട്ട സ്‌ത്രീയാണ് പീഡനത്തിനിരയായത്.

Six arrested in West Bengal's Alipurduar for thrashing  stripping woman  പശ്ചിമബംഗാൾ  പശ്ചിമബംഗാൾ പീഡനം  യുവതിയെ നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു  അലിപൂർദൂർ ജില്ല
പശ്ചിമബംഗാളിൽ യുവതിയെ നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ച സംഭവം; ആറ് പേർ പിടിയിൽ
author img

By

Published : Jun 15, 2021, 2:59 PM IST

കൊൽക്കത്ത: പശ്ചിമബംഗാളിൽ യുവതിയെ മർദിച്ച് നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ച സംഭവത്തിൽ ആറ് പേർ പിടിയിൽ. അലിപൂർദൂർ ജില്ലയിലെ കുമാർഗ്രാം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പാസ്‌ചിം ചാങ്മരി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആദിവാസി സമൂഹത്തിൽപ്പെട്ട സ്‌ത്രീയാണ് പീഡനത്തിനിരയായത്.

യുവതി അടുത്തിടെ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു പുരുഷനോടൊപ്പം പോയിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം യുവതി ആദ്യ ഭർത്താവിന്‍റെയടുത്തേക്ക് മടങ്ങിയിരുന്നു. എന്നാൽ ഗ്രാമവാസികൾ യുവതിയെ മർദിച്ച്, വസ്ത്രം വലിച്ചുകീറി നഗ്നയാക്കിയ ശേഷം ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നെന്ന് അലിപൂർദൂർ എസ്‌പി ഭോലനാഥ് പാണ്ഡെ പറഞ്ഞു.

ALSO READ: കൊല്ലത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തി

സംഭവത്തിന് ശേഷം അസമിലെ പിതാവിന്‍റെ വീട്ടിലേക്ക് പോയ യുവതിയോട് പൊലീസെത്തിയാണ് പരാതി നൽകാൻ ആവശ്യപ്പെട്ടത്. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറു പേരെ അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.