ETV Bharat / bharat

Maaveeran trailer| ഫാന്‍റസിയും കൗതുകവും ഉണര്‍ത്തി ശിവകാര്‍ത്തികേയന്‍റെ മാവീരന്‍ ട്രെയിലര്‍ എത്തി - മാവീരന്‍ ട്രെയിലര്‍

ശിവകാര്‍ത്തികേയന്‍റെ 'മാവീരൻ' ട്രെയിലര്‍ എത്തി. മഡോണി അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ ഫാന്‍റസിയും കൗതുകവും ഉണര്‍ത്തുന്നതാണ്.

വേറിട്ട അഭിനയവുമായി ശിവകാര്‍ത്തികേയന്‍  ശിവകാര്‍ത്തികേയന്‍  മാവീരന്‍ ട്രെയിലര്‍ എത്തി  Sivakarthikeyan starrer Maaveeran trailer released  Sivakarthikeyan starrer Maaveeran  Maaveeran trailer released  Maaveeran trailer  Maaveeran  Sivakarthikeyan  ശിവകാര്‍ത്തികേയന്‍റെ മാവീരന്‍ ട്രെയിലര്‍ എത്തി  ശിവകാര്‍ത്തികേയന്‍റെ മാവീരന്‍ ട്രെയിലര്‍  മാവീരന്‍ ട്രെയിലര്‍  മാവീരന്‍
ഫാന്‍റസിയും കൗതുകവും ഉണര്‍ത്തി ശിവകാര്‍ത്തികേയന്‍റെ മാവീരന്‍ ട്രെയിലര്‍ എത്തി
author img

By

Published : Jul 2, 2023, 10:31 PM IST

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശിവകാർത്തികേയന്‍റെ Sivakarthikeyan റിലീസിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് 'മാവീരൻ' Maaveeran. ജൂലൈ 14നാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിനോടടുക്കുന്ന സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ 'മാവീരന്‍' ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.

ചെന്നൈയിൽ നടന്ന ഗ്രാൻഡ് പ്രീ-റിലീസ് ഇവന്‍റിലാണ് 'മാവീരൻ' ട്രെയിലർ Maaveeran trailer റിലീസ് ചെയ്‌തത്. ട്രെയിലറിന്‍റെ തുടക്കത്തിൽ, ശിവകാർത്തികേയൻ തന്‍റെ കാലുകൊണ്ട് ഒരു രാഷ്ട്രീയക്കാരന്‍റെ പോസ്‌റ്റര്‍ നശിപ്പിക്കുന്നതാണ് കാണാനാവുക. ഈ രാഷ്‌ട്രീയക്കാരന്‍ ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ട്രെയിലര്‍ മുന്നോട്ടു പോകുമ്പോള്‍, ശിവകാര്‍ത്തികേയന്‍റെ കഥാപാത്രത്തിന്‍റെ ഷൂസില്‍ രാഷ്‌ട്രീയക്കാരന്‍റെ പോസ്‌റ്റര്‍ കുടുങ്ങിപ്പോയതാണ് കാണാനാവുക. എന്നാല്‍ ഇത് ചുറ്റുമുള്ളവരില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതാണ് ട്രെയിലറില്‍ നിന്നും ദൃശ്യമാവുന്നത്.

  • " class="align-text-top noRightClick twitterSection" data="">

എന്നാല്‍ ഇത് കൊണ്ട് തീരുന്നില്ല ട്രെയിലര്‍. മാവീരന്‍ ട്രെയിലർ വീണ്ടും പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുകയാണ്. ട്രെയിലറില്‍ സിനിമയില്‍ ചില ഫാന്‍റസി ഘടകങ്ങളും ചേർത്തിട്ടുണ്ടെന്ന് സൂചനകളുണ്ട്. ശിവകാർത്തികേയന്‍റെ കഥാപാത്രം തലയുയർത്തി നോക്കുമ്പോഴെല്ലാം അദ്ദേഹം വ്യത്യസ്‌തനായ വ്യക്തിയായി മാറുന്നു. എന്നാൽ ശിവകാര്‍ത്തികേയന്‍ വരുത്തുന്ന മാറ്റങ്ങൾ ട്രെയിലറിൽ കാണിക്കുന്നില്ല. ഇത് ആരാധകർക്കിടയിൽ ആവേശം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

തമിഴകത്ത് ഏറെ ജനപിന്തുണയുള്ള താരങ്ങളില്‍ ഒരാളാണ് ശിവകാർത്തികേയൻ. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ മാവീരന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കാറുളളത്. ട്രെയിലറിനും മികച്ച വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയെന്ന് ശിവകാര്‍ത്തികേയൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. സംവിധായകൻ എസ് ശങ്കറിന്‍റെ മകള്‍ അദിതിയാണ് മാവീരനില്‍ ശിവകാര്‍ത്തികേയന്‍റെ നായികയായെത്തുന്നത്. മഡോണി അശ്വിനാണ് 'മാവീരന്‍റെ' തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ഉദയ‍നിധി സ്‌റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജയന്‍റ് മൂവീസ് ആണ് 'മാവീരന്‍' തമിഴ്‌നാട്ടില്‍ വിതരണത്തിന് എത്തിക്കുക. ആമസോണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. വിധു അയ്യണ്ണ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ഭരത് ശങ്കറാണ് സംഗീതം.

അതേസമയം 'പ്രിൻസ്' ആണ് ശിവകാര്‍ത്തികേയന്‍റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. അനുദീപ് കെവി സംവിധാനം ചെയ്‌ത 'പ്രിൻസ്' ഒരു റൊമാന്‍റിക് കോമഡിയായാണ് തിയേറ്ററുകളില്‍ എത്തിയത്. എന്നാൽ 'പ്രിന്‍സി'ന് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടാനായില്ല.

കമല്‍ഹാസൻ നിര്‍മിക്കുന്ന ചിത്രത്തിലും ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്നുണ്ട്. തമിഴ് ആക്ഷന്‍ ക്രൈമായ 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോണി പിക്ചേഴ്‌സ് ഫിലിംസ് ഇന്ത്യയും നിർമാണ പങ്കാളികളാണ്. സിനിമയുടെ ചിത്രീകരണം കശ്‍മിരില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ 'അയലാൻ' എന്ന ചിത്രവും ശിവകാര്‍ത്തികേയന്‍റേതായി റിലീസിനൊരുങ്ങുന്നുണ്ട്. ആര്‍ രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ സിനിമയായാണ് ഒരുക്കിയിരിക്കുന്നത്. എആര്‍ റഹ്‍മാന്‍ സംഗീതം നിര്‍വഹിച്ച ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തും.

Also Read: 'മാവീരൻ' വരുന്നു ; വീഡിയോ അപ്‌ഡേഷനുമായി അണിയറ പ്രവർത്തകർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.