ETV Bharat / bharat

Assembly Election 2022: 'കോൺഗ്രസ് സഖ്യമില്ല; ബിജെപിക്കെതിരായ പ്രതിരോധം തുടരും': സീതാറാം യെച്ചൂരി - അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌

Assembly Election 2022: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ യു.പിയിൽ ബിജെപിയെ പരാജയപ്പെടുത്തുക ലക്ഷ്യം

assembly election 2022  sitaram yechury against bjp and modi  struggle against bjp will continues, yechury  ബിജെപിക്ക്‌ എതിരായ പ്രതിരോധം തുടരും, സീതാറാം യെച്ചൂരി  അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌  സി.പി.എം പാര്‍ട്ടി കോണ്‍‍ഗ്രസ് കണ്ണൂരില്‍
Assembly Election 2022: 'കോൺഗ്രസ് സഖ്യമില്ല; യു.പിയിൽ എസ്.പിക്കൊപ്പം, ബിജെപിക്ക്‌ എതിരായ പ്രതിരോധം തുടരുക തന്നെ ചെയ്യും': സീതാറാം യെച്ചൂരി
author img

By

Published : Jan 9, 2022, 7:21 PM IST

Updated : Jan 9, 2022, 7:53 PM IST

ഹൈദരാബാദ്‌: Assembly Election 2022: വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷം പ്രവർത്തിക്കുമെന്ന് പാര്‍ട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹൈദരാബാദിൽ സിപിഎം ദേശീയ പ്രവർത്തക സമിതിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഉൾപ്പെടെ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് തടയാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Assembly Election 2022: 'കോൺഗ്രസ് സഖ്യമില്ല; ബിജെപിക്കെതിരായ പ്രതിരോധം തുടരും': സീതാറാം യെച്ചൂരി

തെരഞ്ഞെടുപ്പിന് ശേഷം ബദൽ മുന്നണി

കേന്ദ്രത്തിൽ ബിജെപി ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്‌. അതത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് രാഷ്‌ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ യു.പിയിൽ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യമാണുള‌ളത്‌. യു.പിയിൽ സമാജ്‌വാദി പാർട്ടിയെ പിന്തുണയ്‌ക്കും. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരായ ജനവികാരം ശക്തമാണെന്നും യെച്ചൂരി പറഞ്ഞു.

ALSO READ: Assembly Election 2022: തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്‌പക്ഷമായി പ്രവർത്തിക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

'ബിജെപിക്കെതിരായ ഞങ്ങളുടെ പോരാട്ടം തുടരും. ഈ പോരാട്ടത്തിൽ ഒരുമിക്കുന്നവര്‍ക്ക്‌ ഒപ്പം ചേരാം. തെരഞ്ഞെടുപ്പിന് ശേഷം ഒരു ബദൽ മുന്നണി രൂപീകരിക്കും. ഉത്തർപ്രദേശിൽ പിന്തുണ സമാജ്‌വാദി പാർട്ടിക്കാണ്‌ (എസ്‌പി). പഞ്ചാബിലെ സംഭവ വികാസങ്ങൾ ആ സംസ്ഥാനത്ത് ഒതുങ്ങുന്നതാണ്‌. പഞ്ചാബിലെ സ്ഥിതിയല്ല രാജ്യത്തുടനീളം' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസുമായി സഖ്യമില്ല, പാര്‍ട്ടി കോണ്‍‍ഗ്രസ് ആറുമുതല്‍

ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ വ്യത്യസ്ഥമാണെന്നിരിക്കെ തന്നെ, ദേശീയതലത്തില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്നാണ് പാർട്ടി തീരുമാനമെന്ന്‌ യെച്ചൂരി പറഞ്ഞു. സി.പി.എം പാര്‍ട്ടി കോണ്‍‍ഗ്രസ് ഏപ്രില്‍ ആറുമുതല്‍ 10 വരെ കണ്ണൂരില്‍ നടക്കും. കോണ്‍ഗ്രസിന് അടിത്തറ നഷ്‌ടമായി കൊണ്ടിരിക്കുന്നു. മത നിരപേക്ഷ വിഷയങ്ങളിൽ കോണ്‍ഗ്രസി​ന്‍റെ സമീപനം ശരിയായ ദിശയിലല്ല. കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ വിലയിരുത്തി.

കൊവിഡിനെ നേരിടുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടു

ബി.ജെ.പിയെ ജനങ്ങൾ എതിർക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ വൻതോതിൽ വർധിച്ചിട്ടുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്ത് കൊവിഡ് നിയന്ത്രിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു. മറുവശത്ത് സാമ്പത്തിക പ്രതിസന്ധി വളരുകയാണ്. തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുന്നില്ല. രാജ്യത്ത് പെട്രോളിയം വില അനിയന്ത്രിതമായി ഉയരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Last Updated : Jan 9, 2022, 7:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.