ETV Bharat / bharat

ചേരിക്ക് തീപിടിച്ച് നാല് പെൺകുട്ടികൾ മരിച്ചു, 7 പേർക്ക് പരിക്ക്: ദുരന്തം രാത്രിയില്‍ - പെൺകുട്ടികൾ മരിച്ചു

അപകടം ബിഹാറില്‍. തീപിടിത്തത്തിൽ പെൺകുട്ടികൾക്ക് വീടുകളില്‍ നിന്ന് രക്ഷപ്പെടാനായില്ലെന്ന് സദർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സതേന്ദ്ര മിശ്ര പറഞ്ഞു.

sisters burnt alive in slum  fire accident bihar  girls burnt alive  sisters dead after fire accident  fire accident  national news  തീപിടിത്തം  അഗ്‌നിബാധ  നാല് പെൺകുട്ടികൾക്ക് ദാരുണാന്ത്യം  പൊള്ളലേറ്റ് മരിച്ചു  തീപിടിത്തം  തീപിടിത്തത്തിൽ സഹോദരികൾ മരിച്ചു  പെൺകുട്ടികൾ മരിച്ചു
ബിഹാറിൽ ചേരിയിൽ തീപിടിത്തം
author img

By

Published : May 2, 2023, 12:51 PM IST

പട്‌ന: ബിഹാറിൽ ചേരിയിലുണ്ടായ തീപിടിത്തത്തിൽ സഹോദരികളായ നാല് പെൺകുട്ടികൾ പൊള്ളലേറ്റ് മരിച്ചു. മുസാഫർപൂർ ജില്ലയിലെ രാംദയാലു മേഖലയിലെ സഹോദരങ്ങളായ മൂന്ന് പേരുടെ വീടുകളിലാണ് ഇന്ന് (02.05.23) പുലർച്ചെ 1:30 ന് തീപിടിച്ചത്. അപകടമുണ്ടായ സമയത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടികളാണ് മരണപ്പെട്ടത്.

അഗ്‌നിബാധയിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എല്ലാവരും ശ്രീകൃഷ്‌ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുസാഫർപൂർ സ്വദേശി നരേഷ് റാമിന്‍റെ മക്കളായ സോണി (12), ശിവാനി (8), അമൃത (5), റീത്ത (3) എന്നിവരാണ് മരണപ്പെട്ടത്. അതേസമയം നരേഷ് റാമിന്‍റെ സഹോദരന്മാരും അയൽവാസികളുമായ രാജേഷ് റാം, മുകേഷ് റാം എന്നിവരുടെ വീടുകളിലേയ്‌ക്കും തീ പടർന്നിരുന്നു.

also read: മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം; മണിപ്പൂരിൽ നിരോധനാജ്ഞ

മൂവരുടേയും വീടുകളിൽ നിന്ന് പുറത്തേയ്‌ക്ക് കടക്കാൻ ഒരു വഴി മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ പെട്ടെന്നുണ്ടായ തീപിടിത്തത്തിൽ പെൺകുട്ടികൾക്ക് രക്ഷപ്പെടാനായില്ലെന്ന് സദർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സതേന്ദ്ര മിശ്ര പറഞ്ഞു. പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടികൾ മരണപ്പെട്ടത്. അഗ്‌നിബാധ ഉണ്ടാകാനുള്ള കാരണം ഇതുവരെയും അറിവായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.