ETV Bharat / bharat

വികസന ഗ്രേഡിങില്‍ പഞ്ചാബ് ഒന്നാമത്; മോദിയും സിങ്ങും തമ്മിൽ രഹസ്യധാരണയെന്ന് സിസോദിയ - Amarindar sing

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വികസന ഗ്രേഡിങില്‍ പഞ്ചാബ് ഒന്നാമതെത്തിയതോടെയാണ് മനീഷ് സിസോദിയ ആരോപണമുന്നയിച്ചത്.

Sisodia alleges 'secret' friendship between Modi and Punjab CM Amarinder Singh  Manish Sisodia allegation to PM Modi  Punjab CM Amarinder Singh  Performance Grading Index  PM Modi and Amarinder Singh  Delhi Deputy Chief Minister Manish Sisodia  manish sisodia  delhi deputy chief minister  captain amarinder singh  navjot singh sidhu  amarinder singh narendra modi  amarinder singh narendra modi friendship  കേന്ദ്രത്തിന്‍റെ ഗ്രേഡിങില്‍ പഞ്ചാബ് ഒന്നാമത്  മോദിയും സിങ്ങും തമ്മിൽ രഹസ്യധാരണയെന്ന് സിസോഡിയ  Sisodia alleges 'secret' friendship between Modi and Punjab CM Amarinder Singh  കേന്ദ്രത്തിന്‍റെ ഗ്രേഡിങില്‍ പഞ്ചാബ് ഒന്നാമത്  മോദിയും സിങ്ങും തമ്മിൽ രഹസ്യധാരണയെന്ന് സിസോഡിയ  കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വികസന ഗ്രേഡിങില്‍ പഞ്ചാബ് ഒന്നാമതെത്തിയതോടെയാണ് മനീഷ് സിസോഡിയ ആരോപണമുന്നയിച്ചത്.  Manish Sisodia made the allegation after Punjab topped the development grading provided by the central government.  അമരീന്ദര്‍ സിങ്  നരേന്ദ്ര മോദി  Amarindar sing  Narendra modi
കേന്ദ്രത്തിന്‍റെ ഗ്രേഡിങില്‍ പഞ്ചാബ് ഒന്നാമത്; മോദിയും സിങ്ങും തമ്മിൽ രഹസ്യധാരണയെന്ന് സിസോഡിയ
author img

By

Published : Jun 12, 2021, 4:40 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും തമ്മിൽ രഹസ്യ സൗഹൃദം ഉണ്ടെന്ന ആരോപണവുമായി ആം ആദ്‌മി നേതാവും ന്യൂഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. സര്‍ക്കാരുകളുടെ ഭരണ പ്രകടനവുമായി ബന്ധപ്പെട്ട ഗ്രേഡിങ് സൂചിക (പി‌.ജി.‌ഐ) 2019-20 ല്‍ പഞ്ചാബ് ഒന്നാമതെത്തിയതോടെയാണ് സിസോഡിയ ഈ ആരോപണം ഉന്നയിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഗ്രേഡിങ്ങാണ് ഇത്. അമരീന്ദർ സിങെന്ന ക്യാപ്റ്റന് മോദിജിയുടെ അനുഗ്രഹം ലഭിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പഞ്ചാബിലെ 800 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. കൂടാതെ നിരവധി സ്‌കൂളുകള്‍ സ്വകാര്യവല്‍ക്കരിച്ചു. ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് പട്ടികയില്‍ താഴ്ന്ന ഗ്രേഡാണ് നല്‍കിയതെന്നും എന്തുകൊണ്ട് പഞ്ചാബ് ഈ നേട്ടം കൈവരിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ അടുത്ത വർഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. മോദിയുടെ ബി.ജെ.പി പഞ്ചാബിലെ പ്രതിപക്ഷ പാർട്ടിയാണ്. പഞ്ചാബിലെ സർക്കാർ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പഠന സൗകര്യങ്ങൾ കുറവാണെന്നും, മാതാപിതാക്കൾ കുട്ടികളെ സ്വകാര്യ സ്‌കൂളുകളിലേക്ക് അയയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും സിസോദിയ ആരോപിച്ചു.

ALSO READ: സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക്, സ്‌റ്റാലിൻ പ്രധാനമന്ത്രിയെ കാണും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.