ചണ്ഡീഗഢ്: സിംഘു അതിർത്തിയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. നിഹാംഗ് സിംഖ് ഗ്രൂപ്പ് അംഗം സറബ്‌ജിത് സിങ്ങാണ് പൊലീസിൽ കീഴടങ്ങിയത്. സറബ്‌ജിത് സിങ് കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ വെള്ളിയാഴ്‌ച ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്‍റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നിരുന്നു.
മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അനിൽ വിജ്, ഡിജിപി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വെള്ളിയാഴ്‌ചയാണ് യുവാവിനെ കൊലപ്പെടുത്തി ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ സിംഘു അതിർത്തിയിൽ കണ്ടെത്തിയത്. യുവാവിന്‍റൈ കൈ അറുത്തുമാറ്റിയ നിലയിലായിരുന്നു. കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടന്നിരുന്ന സ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കീമ ഖുർദ് സ്വദേശിയായ 35കാരനായ ലഖ്‌ബീർ സിങ്ങാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് ഒരു രാഷ്‌ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
READ MORE: കൈ വെട്ടിയെടുത്തു,സിംഘു അതിർത്തിയിൽ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി