ഹൈദരാബാദ്: മാരകമായ ലഹരി വസ്‌തുക്കളുമായി യുവാവ് അറസ്റ്റില്‍. നൈജീരിയന്‍ പൗരനായ ഡാനിയാണ് (22) അറസ്റ്റിലായത്. 1.70 ലക്ഷം രൂപ വിലവരുന്ന 4 ഗ്രാം കൊക്കെയ്‌നും 10 എംഡിഎംഎ ഗുളികകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. 12,000 രൂപ മുതൽ 15,000 രൂപ വരെ വിലയ്ക്കാണ് ഇയാള്‍ മയക്ക് മരുന്ന് വില്‍പന നടത്തിയിരുന്നത്.
സ്റ്റുഡന്‍റ് വിസയില്‍ ഇന്ത്യയിലെത്തി ഡല്‍ഹിയില്‍ താമസിച്ച ഇയാള്‍ ഒരു മാസം മുമ്പാണ് ഹൈദരാബാദിലെത്തുന്നത്. ഹൈദര്‍ഷാ ഗുഡയിലെ സൺ സിറ്റിയിൽ നൈജീരിയക്കാർക്കൊപ്പം താമസിച്ച് തെലങ്കാനയിലെ വിവിധയിടങ്ങളില്‍ മയക്ക് മരുന്ന് വില്‍പന നടത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഏകദേശം 2 കിലോമീറ്ററോളം ഓടിയ ഇയാൾ അവസാനം പൊലീസിന്‍റെ പിടിയിലാകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുറച്ച്കാലം ഡല്‍ഹിയില്‍ താമസിച്ച ഇയാള്‍ അവിടെ വെച്ച് നൈജീരിയൻ മയക്കുമരുന്ന് കച്ചവടക്കാരനായ റിച്ചാർഡ് സുലിവിനെ കണ്ടുമുട്ടിയെന്നും അയാള്‍ വഴിയാണ് ഹൈദരാബാദില്‍ മയക്ക് മരുന്ന് കച്ചവടം ആരംഭിച്ചതെന്നുമുള്ള വിവരം ലഭിച്ചത്.
also read:ലഹരി പാഴ്സലായി, പണം ക്രിപ്റ്റോ കറൻസി വഴി: അന്വേഷണം ഊര്‍ജിതമാക്കി എക്സൈസ്