ETV Bharat / bharat

അപരിചിതന് സ്വന്തം പേരിൽ സിം കാർഡുകൾ എടുത്തുനൽകി; ഡിണ്ടിഗൽ സ്വദേശി മൊബൈൽ കടയുടമ കുരുക്കിൽ - മൊബൈൽ കടയുടമ കൊൽക്കത്ത പൊലീസ് അറസ്റ്റ്

പശ്ചിമ ബംഗാൾ സ്വദേശിയായ അപരിചിതന് മൊബൈൽ കടയുടമ അഞ്ച് സിം കാർഡുകളാണ് തന്‍റെ പേരിൽ എടുത്തുനൽകിയത്.

SIM card racket SIM card seller arrest in Dindigul  Fake SIM card racket in West bengal  സിം കാർഡ് ഉപയോഗിച്ച് പണം തട്ടിപ്പ്  മൊബൈൽ കടയുടമ കൊൽക്കത്ത പൊലീസ് അറസ്റ്റ്  ഡിണ്ടിഗൽ സ്വദേശി മൊബൈൽ കടയുടമ അറസ്റ്റിൽ
അപരിചിതന് സ്വന്തം പേരിൽ സിം കാർഡുകൾ എടുത്തുനൽകി; ഡിണ്ടിഗൽ സ്വദേശി മൊബൈൽ കടയുടമ കുരുക്കിൽ
author img

By

Published : Jun 30, 2022, 9:55 PM IST

ഡിണ്ടിഗൽ (തമിഴ്‌നാട്): അപരിചിതന് സ്വന്തം പേരിൽ സിം കാർഡുകൾ എടുത്തുനൽകിയ മൊബൈൽ കടയുടമ കുരുക്കിൽ. വടമധുര സ്വദേശിയായ രാജേന്ദ്രനെയാണ് കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്‌തത്. കുറച്ച് മാസങ്ങൾക്ക് മുൻപ് രാജേന്ദ്രൻ പശ്ചിമ ബംഗാൾ സ്വദേശിയായ അപരിചിതന് തന്‍റെ പേരിൽ അഞ്ച് സിം കാർഡുകൾ എടുത്ത് നൽകിയിരുന്നു.

വീഡിയോ ഗെയിം കളിക്കാനെന്ന് പറഞ്ഞാണ് പശ്ചിമ ബംഗാൾ സ്വദേശി സിം കാർഡുകൾ വാങ്ങിയത്. അതിന്‍റെ പേരിൽ എല്ലാ മാസവും അയാൾ രാജേന്ദ്രന് പണം അയച്ചുനൽകാറുണ്ടായിരുന്നു. എന്നാൽ ഒരു സിം നമ്പറിൽ ഉത്തർപ്രദേശ് സ്വദേശി വാട്‌സ്ആപ്പ് അക്കൗണ്ട് നിർമിക്കുകയും സമൂഹ മാധ്യമങ്ങളിൽ നിന്നും സ്ത്രീകളുടെ മൊബൈൽ നമ്പരും ഫോട്ടോയും ശേഖരിച്ച് അശ്ലീല ചിത്രങ്ങൾക്കൊപ്പം ചേർത്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടാനും ആരംഭിച്ചു.

ഇത്തരത്തിൽ കൊൽക്കത്തയിലെ ലാൽ ബസാർ സ്വദേശിനിയിൽ നിന്നും 1,50,000 രൂപ തട്ടിയെടുത്തിരുന്നു. എന്നാൽ പിന്നീട് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ സ്ത്രീ ലാൽ ബസാർ സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് കൊൽക്കത്ത സൈബർ ക്രൈം പൊലീസ് നടത്തിയ പരിശോധനയിൽ സിം കാർഡ് ഡിണ്ടിഗൽ ജില്ലയിലെ വടമധുര സ്വദേശിയായ രാജേന്ദ്രന്‍റെ പേരിലുള്ളതാണെന്ന് കണ്ടെത്തി. കൊൽക്കത്ത പൊലീസ് ഡിണ്ടിഗലിൽ എത്തി രാജേന്ദ്രനെ കസ്റ്റഡിയിലെടുത്ത് വേദസന്ദൂർ കോടതിയിൽ ഹാജരാക്കി അറസ്റ്റ് വാറണ്ട് വാങ്ങി. ശേഷം കൊൽക്കത്തിയിലേക്ക് കൊണ്ടുപോയി. എന്നാൽ രാജേന്ദ്രനെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് പശ്ചിമ ബംഗാൾ സ്വദേശി ഇയാളിൽ നിന്നും സിം കാർഡുകൾ വാങ്ങിയ വിവരം ലോക്കൽ പൊലീസ് അറിയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.