ETV Bharat / bharat

ഉത്തരകാശിയിലെ രക്ഷാപ്രവര്‍ത്തനം; റാറ്റ് ഹോള്‍ ഖനിത്തൊഴിലാളികളുടെ സംഘമെത്തി; വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് തുടരുന്നു - Rat Hole Miner Team

Uttarkashi Tunnel Collapse: ഉത്തരകാശിയിലെ രക്ഷാദൗത്യം പുനരാരംഭിച്ചു. തുരങ്കത്തില്‍ ലംബമായാണ് തുരക്കല്‍ തുടരുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി റാറ്റ് ഹോള്‍ ഖനി തൊഴിലാളികളെത്തി. തടസങ്ങളുണ്ടായില്ലെങ്കില്‍ 36 മണിക്കൂര്‍ കൊണ്ട് 10 മീറ്റര്‍ തുരക്കാനാകുമെന്ന് സംഘം.

Tunnel update  Uttarkashi Tunnel Collapse  Silkyara Tunnel Rescue Updates  Rat Hole Miner Team In Silkyara  Manual Drilling To Began  Manual Drilling To Began In Silkyara  ഉത്തരകാശിയിലെ രക്ഷാപ്രവര്‍ത്തനം  റാറ്റ് ഹോള്‍ ഖനിത്തൊഴിലാളി  ഉത്തരകാശിയിലെ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്  ഉത്തരകാശിയിലെ രക്ഷാദൗത്യം  റാറ്റ് ഹോള്‍ ഖനി  വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്  ഹോറിസോണ്ടൽ ഡ്രില്ലിങ്  ആഗര്‍ മെഷീന്‍ ഉത്തരകാശി  മാന്വവല്‍ ഡ്രില്ലിങ് ഉത്തരകാശി
Rat Hole Miner Team In Silkyara; Manual Drilling To Began
author img

By ETV Bharat Kerala Team

Published : Nov 27, 2023, 9:30 PM IST

ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ അകപ്പെട്ട 41 പേര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആഗര്‍ മെഷീന്‍ തകരാറിലായതിന് പിന്നാലെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് വീണ്ടും രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് മാനുവൽ ഹോറിസോണ്ടൽ ഡ്രില്ലിങ് എന്നീ രണ്ട് തരത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടപ്പിലാക്കുക. കൂടാതെ തുരങ്കത്തിന് സമാന്തരമായി മറ്റൊരു തുരങ്കവും നിര്‍മിക്കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിരിക്കുന്നുണ്ട്.

  • #WATCH | Uttarkashi (Uttarakhand) tunnel rescue | Principal Secretary to PM, Dr PK Mishra visited the Silkyara tunnel and communicated with the workers trapped there. He also spoke with the families of the trapped workers. He also took a report of the food items being sent to the… pic.twitter.com/VaZ0HmoaPa

    — ANI (@ANI) November 27, 2023 " class="align-text-top noRightClick twitterSection" data=" ">

അതോടൊപ്പം കഴിഞ്ഞ ദിവസം തകരാറിലായ ആഗര്‍ മെഷീന്‍ നന്നാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 88 മീറ്റര്‍ നീളമുള്ള തുരങ്കത്തില്‍ 33 മീറ്റര്‍ മാത്രമെ ഇതുവരെ തുരക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നാണ് അവസാനം ലഭിച്ച റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്. തുരങ്കത്തിന് അകത്ത് കുടുങ്ങി കിടക്കുന്ന 41 പേരെ രക്ഷപ്പെടുത്തുന്നതിനായി റാറ്റ് ഹോള്‍ മൈനേഴ്‌സ് എന്ന പ്രത്യേക സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

തുരങ്കത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനായി ആറ് തരത്തില്‍ രക്ഷപ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം ലഫ്‌റ്റനന്‍റ് ജനറല്‍ സയ്യിദ് അത്താ ഹസ്‌നൈന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ആറ് പദ്ധതികള്‍ സമന്വയിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും മികച്ച ഓപ്‌ഷന്‍ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് ആണെന്ന് ഹസ്‌നൈന്‍ പറഞ്ഞു. 86 മീറ്ററോളം വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് നടത്തിയതിന് ശേഷം തുരങ്കത്തിന്‍റെ പുറംതോട് പൊളിച്ച് നീക്കേണ്ടി വരുമെന്നും തുടര്‍ന്ന് മാത്രമെ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ 31 മീറ്റര്‍ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് നടത്തിയിട്ടുണ്ടെന്ന് ആര്‍മി മുന്‍ എഞ്ചിനീയറിങ് ചീഫ് ഹര്‍പാല്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്‍റെ തലവനായ സിങ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാണ്. തുരങ്കത്തിനുള്ളിലെ സ്ഥിതിഗതികള്‍ അറിയാന്‍ തുരങ്കത്തിലേക്ക് കടത്തി വിട്ട് 200 എംഎം വ്യാസമുള്ള പൈപ്പ് 70 മീറ്ററോളം എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാറ്റ് ഹോള്‍ സംഘത്തിലെ ആറ് പേരാണ് സ്ഥലത്തെത്തിയിട്ടുള്ളത്. മറ്റ് തടസങ്ങളൊന്നും നേരിടാതിരുന്നാല്‍ 36 മണിക്കൂര്‍ കൊണ്ട് 10 മീറ്റര്‍ ദൂരം തുരക്കാനാകുമെന്ന് സിങ് പറഞ്ഞു.

റാറ്റ് ഹോള്‍ സംഘത്തിന്‍റെ മാന്വവല്‍ ഡ്രില്ലിങ് ഏറെ പ്രയാസമേറിയതാണ്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്ര, ആഭ്യന്തര സെക്രട്ടറി അജയ് കെ ഭല്ല, ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി എസ് എസ് സന്ധു എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.

Also Read: സില്‍ക്യാരയില്‍ രക്ഷാപ്രവര്‍ത്തനം 15-ാം ദിനം, മെഷീനുകള്‍ പണി മുടക്കുന്നത് തിരിച്ചടി ; ദൗത്യം വൈകിയേക്കുമെന്ന് ദുരന്തനിവാരണ സേന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.