ഉത്തരകാശി; ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിർമാണത്തിലിരുന്ന സില്‍ക്യാര ടണല്‍ തകർന്ന് അപകടത്തില്‍ പെട്ട 41 തൊഴിലാളികളെ തിരികെയെത്തിക്കാനുള്ള രക്ഷ ദൗത്യം തുടരുമ്പോൾ പ്രാർഥനയുമായി കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധി.
ഇന്ന് (23.11.23) രാവിലെയാണ് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. രക്ഷദൗത്യത്തിലെ ഏറ്റവും പ്രധാനമായ ഡ്രില്ലിങ് (തുരങ്കം തുരക്കല്‍) മണിക്കൂറുകളോളം വൈകിയാണ് ആരംഭിച്ചത്. സാങ്കേതിക കാരണങ്ങളാലാണ് ഡ്രില്ലിങ് വൈകിയതെന്നാണ് വിവരം.
-
उत्तरकाशी के सिलक्यारा में 12 दिन से 41 मजदूर भाई सुरंग में फंसे हैं। खबर है कि उन्हें बचाने के लिए चल रहा ऑपरेशन सफलता की ओर बढ़ रहा है और जल्द ही सबके सकुशल बाहर आने की उम्मीद जगी है।
— Priyanka Gandhi Vadra (@priyankagandhi) November 23, 2023 " class="align-text-top noRightClick twitterSection" data="
ईश्वर से प्रार्थना है कि सभी मजदूर भाई जल्द से जल्द बाहर आकर स्वस्थ-सानंद अपने-अपने घर…
">उत्तरकाशी के सिलक्यारा में 12 दिन से 41 मजदूर भाई सुरंग में फंसे हैं। खबर है कि उन्हें बचाने के लिए चल रहा ऑपरेशन सफलता की ओर बढ़ रहा है और जल्द ही सबके सकुशल बाहर आने की उम्मीद जगी है।
— Priyanka Gandhi Vadra (@priyankagandhi) November 23, 2023
ईश्वर से प्रार्थना है कि सभी मजदूर भाई जल्द से जल्द बाहर आकर स्वस्थ-सानंद अपने-अपने घर…उत्तरकाशी के सिलक्यारा में 12 दिन से 41 मजदूर भाई सुरंग में फंसे हैं। खबर है कि उन्हें बचाने के लिए चल रहा ऑपरेशन सफलता की ओर बढ़ रहा है और जल्द ही सबके सकुशल बाहर आने की उम्मीद जगी है।
— Priyanka Gandhi Vadra (@priyankagandhi) November 23, 2023
ईश्वर से प्रार्थना है कि सभी मजदूर भाई जल्द से जल्द बाहर आकर स्वस्थ-सानंद अपने-अपने घर…
തൊഴിലാളികളെ രക്ഷിക്കാനുള്ള ഓപ്പറേഷൻ വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് വാർത്തയെന്നും ഉടൻ തന്നെ എല്ലാവരും സുരക്ഷിതരായി പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സാമൂഹിക മാധ്യമമായ എക്‌സിൽ എഴുതിയ പോസ്റ്റിൽ പറഞ്ഞു.
12 മുതൽ 14 മണിക്കൂർ വരെ വൈകി: തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പൈപ്പില്‍ ഇരുമ്പ് കമ്പി അടിഞ്ഞുകൂടിയത് നീക്കം ചെയ്യാൻ മണിക്കൂറുകൾ എടുത്തതാണ് രക്ഷപ്രവർത്തനം വൈകാൻ കാരണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുൻ ഉപദേഷ്ടാവ് ഭാസ്‌കർ ഖുൽബെ പറഞ്ഞു. ഓക്‌സിജന്റെ അഭാവമാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന് ഖുൽബെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ഇത് നീക്കം ചെയ്യാൻ ഞങ്ങൾക്ക് ആറ് മണിക്കൂർ സമയമെടുത്തു. എന്നാൽ 45 മീറ്ററോളം തുരന്ന് ഇന്നലെ വന്ന തടസ്സം ഞങ്ങൾ നീക്കി എന്നതാണ് നല്ല വാർത്ത," അദ്ദേഹം പറഞ്ഞു. ഇപ്പോൾ പൈപ്പുകൾ വെൽഡിംഗ് ആവശ്യമുള്ള 45 മീറ്ററിനപ്പുറം കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയ പുനരാരംഭിച്ചു. ഡ്രില്ലിങ് ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ സഹമന്ത്രി ജനറൽ വി കെ സിംഗ്, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ഡയറക്ടർ ജനറൽ അതുൽ കർവാൾ എന്നിവർ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നേരിട്ടാണ് രക്ഷപ്രവർത്തനം ഏകോപിപ്പിക്കുന്നത്. അമേരിക്കൻ നിർമ്മിത ഓഗർ മെഷീൻ ഉപയോഗിച്ചാണ് ഡ്രില്ലിങ് അടക്കമുള്ളവ നടത്തുന്നത്.
പൈപ്പ് വേ മറുവശത്ത് എത്തിയാൽ കുടുങ്ങിയ തൊഴിലാളികൾ ഇഴഞ്ഞ് പുറത്തേക്ക് വരുമെന്നാണ് കരുതുന്നത്. 41 തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം അടിയന്തര വൈദ്യസഹായം നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തതായി അധികൃതർ അറിയിച്ചു. അതോടൊപ്പം ചിന്യാലിസൗറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 41 കിടക്കകളുള്ള പ്രത്യേക വാർഡ് തയ്യാറാക്കിയിട്ടുണ്ട്, 41 ആംബുലൻസുകൾ തുരങ്കത്തിന് പുറത്ത് തയ്യാറാണെന്നും അധികൃതർ അറിയിച്ചു.