ETV Bharat / bharat

Sikh activist Murder India Rejects Canada Allegations | സിഖ് കൊലപാതകം, കാനഡയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ - സിഖ് പ്രവര്‍ത്തകന്‍റെ കൊലപാതകം

India Has Rejected The Allegations Of Canada : കനേഡിയന്‍ സിഖ് പ്രവര്‍ത്തകന്‍ ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യയ്‌ക്ക് ബന്ധമുണ്ടെന്നാണ് കാനഡയുടെ ആരോപണം

India rejects Canada  Sikh activists Murder  India Rejects Canadas Allegations  expulsion of top Indian diplomat  Sikh activists killing in canada  കനേഡിയന്‍ സിഖ് പ്രവര്‍ത്തകന്‍റെ കൊലപാതകം  കൊലപാതകത്തില്‍ ഇന്ത്യയ്‌ക്ക് ബന്ധമുണ്ടെന്ന് കാനഡ  സിഖ് പ്രവര്‍ത്തകന്‍റെ കൊലപാതകം  കാനഡയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ
Sikh activist's Murder India Rejects Canada's Allegations
author img

By ETV Bharat Kerala Team

Published : Sep 19, 2023, 9:24 AM IST

ന്യൂഡൽഹി: കനേഡിയന്‍ സിഖ് പ്രവര്‍ത്തകന്‍ ഹർദീപ് സിങ് നിജ്ജാറിന്‍റെ (Hardeep Singh Nijjar) കൊലപാതകത്തില്‍ ഇന്ത്യയ്‌ക്ക് ബന്ധമുണ്ടെന്ന കാനഡയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (Sikh activist's Murder India Rejects Canada's Allegations). രാജ്യത്തിനെതിരായ കനേഡിയൻ സർക്കാരിന്‍റെ ആരോപണങ്ങളും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്‍റിൽ നടത്തിയ പരാമർശങ്ങളും ഇന്ത്യ തള്ളി (India Has Rejected The Allegations Of Canada). കൊലപാതകത്തിന് പിന്നാലെ ഉന്നത ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു (Canada expels Indian diplomat).

മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയുടെ പൂർണരൂപം ( Full extract of the statement released by the Ministry):

'കനേഡിയൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും അവരുടെ പാർലമെന്‍റിൽ നടത്തിയ പ്രസ്‌താവനകൾ കാണുകയും നിരസിക്കുകയും ചെയ്‌തിട്ടുണ്ട്. കാനഡയിലെ ഏതെങ്കിലും അക്രമ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് സംബന്ധിച്ച ആരോപണങ്ങൾ അസംബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉന്നയിച്ച കാര്യങ്ങൾ പൂർണമായും തള്ളുകയും ചെയ്‌തിട്ടുണ്ട്.

നിയമ വാഴ്‌ചയോട് ശക്തമായ പ്രതിബദ്ധതയുള്ള ഒരു ജനാധിപത്യ രാഷ്‌ട്രമാണ് നമ്മുടേത്. ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ കാനഡ അഭയം നൽകിയ, ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്‌ക്കും ഭീഷണിയായി തുടരുന്ന ഖാലിസ്ഥാൻ ഭീകരരിൽ നിന്നും തീവ്രവാദികളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സഹായിക്കുക. ഈ വിഷയത്തിലുള്ള കനേഡിയൻ ഗവൺമെന്‍റിന്‍റെ നിഷ്‌ക്രിയത്വം അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നതാണ്.

കനേഡിയൻ രാഷ്‌ട്രീയ നേതാക്കൾ ഇത്തരം ഘടകങ്ങളോട് പരസ്യമായി സഹതാപം പ്രകടിപ്പിച്ചത് ആശങ്കാജനകമായ വിഷയമായി തുടരുന്നു. കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കാനഡയിൽ നടക്കുന്നത് പുതിയ കാര്യമല്ല. അത്തരം സംഭവ വികാസങ്ങളുമായി ഇന്ത്യാ ഗവൺമെന്‍റിനെ ബന്ധിപ്പിക്കാനുള്ള ഏതൊരു ശ്രമവും ഞങ്ങൾ നിരസിക്കുന്നു.

അവരുടെ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന എല്ലാ ഇന്ത്യ വിരുദ്ധ ഘടകങ്ങൾക്കെതിരെയും ഉടനടി ഫലപ്രദമായ നിയമനടപടി സ്വീകരിക്കാൻ ഞങ്ങൾ കാനഡ സർക്കാരിനോട് അഭ്യർഥിക്കുന്നു'. വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ പറഞ്ഞു.

കനേഡിയന്‍ സിഖ് പ്രവര്‍ത്തകന്‍ ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയ്‌ക്ക് ബന്ധമുണ്ടെന്നായിരുന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ (Prime Minister Of Canada Justin Trudeau) ആരോപണം. കഴിഞ്ഞ ജൂണ്‍ 18നാണ് നിജ്ജാര്‍ സിഖ് ക്ഷേത്രത്തിന് പുറത്തുവെച്ച് വെടിയേറ്റ് മരിച്ചത്. കനേഡിയന്‍ ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ നിജ്ജാറിന്‍റെ കൊലപാതകവുമായി ഇന്ത്യന്‍ ഭരണകൂടത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്‍റില്‍ പറഞ്ഞത്. ഇതിന് പിന്നാലെ ആയിരുന്നു ഉന്നത ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയത്.

READ ALSO: Canada expels Indian diplomat Hardeep Singh Nijjar Murder: 'കൊലപാതകത്തില്‍ ബന്ധമെന്ന്', ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.