ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത വാക്സിനായ കോവിഷീൽഡിന്‍റെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്‌ഐഐ) പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കമ്പനിയുടെ സിഇഒ അദാർ പൂനവാലെ പറഞ്ഞു. ജെഎസ്‌ഡബ്ല്യു ഗ്രൂപ്പ് ചെയർമാൻ സഞ്ജൻ ജിൻഡാലിന്‍റെ ട്വീറ്റിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
-
Yes @sajjanjindal, we at @SerumInstIndia are doing our best to ramp up production & launch new vaccines on priority for India. We are grateful for @TheJSWGroup efforts in trying to fulfill India’s medical oxygen needs as we stand together in this fight against this pandemic. https://t.co/B4AorR84Lx
— Adar Poonawalla (@adarpoonawalla) May 15, 2021 " class="align-text-top noRightClick twitterSection" data="
">Yes @sajjanjindal, we at @SerumInstIndia are doing our best to ramp up production & launch new vaccines on priority for India. We are grateful for @TheJSWGroup efforts in trying to fulfill India’s medical oxygen needs as we stand together in this fight against this pandemic. https://t.co/B4AorR84Lx
— Adar Poonawalla (@adarpoonawalla) May 15, 2021Yes @sajjanjindal, we at @SerumInstIndia are doing our best to ramp up production & launch new vaccines on priority for India. We are grateful for @TheJSWGroup efforts in trying to fulfill India’s medical oxygen needs as we stand together in this fight against this pandemic. https://t.co/B4AorR84Lx
— Adar Poonawalla (@adarpoonawalla) May 15, 2021
ഇന്ത്യൻ വിപണിയിൽ മുൻഗണന നൽകി വാക്സിനുകൾ അവതരിപ്പിക്കാൻ പരമാവധി ശ്രമിക്കുകയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെന്നും അദർ അദാർ പൂനവാലെ കൂട്ടിച്ചേർത്തു.
READ MORE: കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് പുറപ്പെട്ടു
അതേ സമയം രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 3,26,098 പേർക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 2,43,72,907 ആയി. 24 മണിക്കൂറിനിടെ 3,890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ മരണനിരക്ക് 2,66,207 കടന്നു.