ചണ്ഡീഗഡ് (Chandigarh): പഞ്ചാബിൽ ഇന്ത്യ മുന്നണിയില്‍ തുടരുന്ന അസ്വാരസ്യങ്ങള്‍ക്കിടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ച് മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു (INDIA Alliance is Like Tall Mountain- Navjot Singh Sidhu Tries To Heal Congress AAP Tension). കോൺഗ്രസ് എംഎൽഎ സുഖ്‌പാൽ സിങ് ഖൈറയുടെ (Sukhpal Singh Khaira) അറസ്റ്റിനെത്തുടർന്ന് ഉടലെടുത്ത ഭിന്നത പരിഹരിക്കാനാണ് സിദ്ദുവിന്‍റെ ശ്രമം. അറസ്റ്റിനു പിന്നാലെ കോൺഗ്രസ്- ആം ആദ്‌മി പാര്‍ട്ടി ബന്ധം (Congress- Aam Aadmi Party Relationship) വഷളായിരുന്നു. ഈ സാഹചര്യത്തില്‍ ഇരു പാർട്ടികളുടെയും നേതാക്കൾക്കുള്ള നിർദേശങ്ങളുമായാണ് നവജ്യോത് സിദ്ദു രംഗത്തെത്തിയത്. എക്‌സിലൂടെയായിരുന്നു സിദ്ദുവിന്‍റെ പ്രതികരണം.
നവജ്യോത് സിങ് സിദ്ദുവിന്‍റെ എക്‌സ് പോസ്‌റ്റ്: "പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ഒരു "ഉയർന്ന പർവ്വതം" പോലെ നിലകൊള്ളുന്നു, അതിന്‍റെ മഹത്വത്തെ അവിടെയും ഇവിടെയും നടക്കുന്ന കൊടുങ്കാറ്റ് ബാധിക്കില്ല. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഈ കവചം തകർക്കാനുള്ള ശ്രമങ്ങള്‍ വൃഥാവിലാകും. ഇത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും പഞ്ചാബ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പല്ലെന്നും പഞ്ചാബ് മനസ്സിലാക്കണം."
-
The I.N.D.I.A alliance stands like a tall mountain … a storm here and there will not affect its Grandeur !!! Any attempt to sabotage and breach this shield to safeguard our Democracy will prove futile … Punjab must understand that this…
— Navjot Singh Sidhu (@sherryontopp) October 1, 2023 " class="align-text-top noRightClick twitterSection" data="
">The I.N.D.I.A alliance stands like a tall mountain … a storm here and there will not affect its Grandeur !!! Any attempt to sabotage and breach this shield to safeguard our Democracy will prove futile … Punjab must understand that this…
— Navjot Singh Sidhu (@sherryontopp) October 1, 2023The I.N.D.I.A alliance stands like a tall mountain … a storm here and there will not affect its Grandeur !!! Any attempt to sabotage and breach this shield to safeguard our Democracy will prove futile … Punjab must understand that this…
— Navjot Singh Sidhu (@sherryontopp) October 1, 2023
പാർട്ടി നേതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു: സുഖ്‌പാൽ സിങ് ഖൈറയുടെ അറസ്റ്റുമായി ഇന്ത്യ സഖ്യത്തെ കൂട്ടിക്കെട്ടേണ്ടതില്ലെന്ന് നവജ്യോത് സിദ്ദു വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയല്ല, പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് വേണ്ടിയാണ് ഈ കൂട്ടുകെട്ടുണ്ടാക്കുന്നതെന്ന് പാർട്ടി നേതാക്കൾ മനസ്സിലാക്കണം. അതുകൊണ്ട് പഞ്ചാബിലെ പ്രശ്‌നങ്ങൾ സഖ്യത്തെ ബാധിക്കാതിരിക്കുന്നതാണ് നല്ലത്, സംസ്ഥാനത്തിന്‍റെ പ്രശ്‌നങ്ങളിൽ ഇന്ത്യ സഖ്യത്തെ പരാമർശിക്കരുതെന്നും സിദ്ദു വ്യക്തമാക്കി.
Also Read: ആരാണ് നവജ്യോത് സിങ് സിദ്ദു; ജയില്‍ മോചിതനായ പഞ്ചാബിന്‍റെ ജനകീയ നേതാവിനെക്കുറിച്ച് അറിയാം...
കോൺഗ്രസ്- എഎപി തർക്കത്തിന് കാരണം: കോൺഗ്രസ് എംഎൽഎ സുഖ്‌പാൽ സിങ് ഖൈറയുടെ അറസ്റ്റിന് പിന്നാലെയാണ് പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്‌മി പാര്‍ട്ടിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിലുള്ള തർക്കം വീണ്ടും തുടങ്ങിയത്. 2015 ല്‍ നടന്ന മയക്കുമരുന്ന് കടത്തുകേസിൽ വ്യാഴാഴ്‌ചയാണ് ഖൈറയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിന് ശേഷം ഖൈറയെ ഫാസിൽക്കയിലെ ജലാലാബാദ് കോടതിയിൽ ഹാജരാക്കി. രണ്ട് ദിവസത്തെ റിമാൻഡ് അവസാനിച്ച ശേഷം നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സുഖ്‌പാൽ സിങ് ഖൈറ.
സിദ്ദുവും ഖൈറയെ പിന്തുണച്ചു: നേരത്തെ സുഖ്‌പാൽ ഖൈറയെ അനുകൂലിച്ച് രംഗത്തെത്തിയ നവജ്യോത് സിങ് സിദ്ദു ഖൈറയുടെ അറസ്റ്റിനെ എതിർത്തിരുന്നു. ദണ്ഡ തന്ത്രവും ധർമ തന്ത്രവും ചേർന്നതാണ് ലോക് തന്ത്രമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങൾ മറച്ചുവയ്‌ക്കാൻ സത്യത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നവജ്യോത് സിദ്ദു പറഞ്ഞിരുന്നു.
ഇന്ത്യ സഖ്യത്തിനുള്ള പിന്തുണ: ഇന്ത്യ സഖ്യത്തെ പഞ്ചാബ് കോൺഗ്രസിലെ മറ്റ് പല നേതാക്കളും എതിർത്തപ്പോളും ദേശീയ നേതൃത്വത്തോടൊപ്പം നിന്ന നേതാവാണ് നവജ്യോത് സിങ് സിദ്ദു. എല്ലാറ്റിനുമുപരിയായി ദേശീയ താത്‌പര്യങ്ങൾ സൂക്ഷിക്കണമെന്നാണ് സഖ്യത്തെപ്പറ്റി സിദ്ദു പറഞ്ഞത്. പാർട്ടി ഹൈക്കമാൻഡിന്‍റെ ഈ തീരുമാനം വലിയ ലക്ഷ്യത്തോടെയാണ്. ഭരണഘടനയുടെ ആത്മാവിനെ മാനിക്കുന്നതിലും ഭരണഘടന സ്ഥാപനങ്ങളെ സ്വതന്ത്രമാക്കുന്നതിലും ദേശീയ താത്‌പര്യം പരമപ്രധാനമാണ്. കേവലം അടുത്ത തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പോരാട്ടമല്ല ഇത്. വരും തലമുറയ്ക്കുവേണ്ടിയുള്ളതാണെന്നും നവജ്യോത് സിങ് സിദ്ദു പറഞ്ഞിരുന്നു.