ETV Bharat / bharat

Sidhi urination incident| അയാൾ തന്‍റെ തെറ്റ് തിരിച്ചറിഞ്ഞു : മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതിയെ വിട്ടയക്കണമെന്ന് ആദിവാസി യുവാവ്

സിധിയിൽ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയെ വിട്ടയക്കണമെന്ന് ആദിവാസി യുവാവ് സർക്കാരിനോട് അഭ്യർഥിച്ചു

Sidhi urination incident  urination incident victim seeks release of accused  മുഖത്ത് മൂത്രമൊഴിച്ച കേസ്  victim seeks release of accused  Shivraj Singh Chouhan  Pravesh Shukla  പ്രവേഷ് ശുക്ല  പ്രതിയെ മോചിപ്പിക്കണമെന്ന് ഇര  ശിവരാജ് സിംഗ് ചൗഹാൻ
Sidhi urination incident
author img

By

Published : Jul 8, 2023, 7:44 PM IST

ഭോപ്പാൽ : തന്‍റെ മുഖത്ത് മൂത്രമൊഴിച്ച കേസിൽ ഉൾപ്പെട്ട പ്രതിയെ മോചിപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ച് ആദിവാസി യുവാവ്. മധ്യപ്രദേശിലെ സിധിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ട ദഷ്‌മത് റാവത്തിന്‍റെ മുഖത്ത് മൊഴിച്ചതിന് പ്രവേഷ് ശുക്ല എന്ന ബിജെപി പ്രവർത്തകനെ ബുധനാഴ്‌ച പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 294, 504, സെക്ഷൻ 3(1)(ആർ)(എസ്‌) എന്നീ വകുപ്പുകൾക്ക് പുറമെ എൻഎസ്‌എ പ്രകാരവും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ കുറ്റാരോപിതൻ തന്‍റെ തെറ്റ് തിരിച്ചറിഞ്ഞതായും അതിനാൽ നിലവിൽ ജയിലിൽ കഴിയുന്ന പ്രവേഷ് ശുക്ലയെ വിട്ടയക്കണമെന്നും ആദിവാസി യുവാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

also read : Madhya Pradesh| ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി പ്രവർത്തകൻ; പിന്നാലെ അറസ്റ്റ്

ശുക്ല ഗ്രാമത്തിലെ പണ്ഡിതൻ : പ്രതിയുടെ അപമാനകരമായ പ്രവൃത്തി അവഗണിച്ചാണ് ഈ ആവശ്യമെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ പ്രവേഷ് ശുക്ല തന്‍റെ ഗ്രാമത്തിലെ പണ്ഡിതനാണെന്നും അതിനാൽ അയാളെ വിട്ടയക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നതായി റാവത്ത് ആവർത്തിച്ചു. ഈ വർഷാവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ഈ സംഭവം രാഷ്‌ട്രീയ കൊടുങ്കാറ്റായി മാറിയിരുന്നു. ഒരു കെട്ടിടത്തിന്‍റെ കോണിപ്പടിയിൽ ഇരിക്കുകയായിരുന്ന ആദിവാസി യുവാവിന്‍റെ മുഖത്തേക്ക് വായിൽ സിഗരറ്റുമായി മദ്യപിച്ച നിലയിൽ എത്തിയ പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്നതായാണ് വിവാദമായ വീഡിയോയിലുള്ളത്.

also read : PM Modi| 'കെസിആറിന്‍റേത് ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ'; ബിആർഎസിനും കോൺഗ്രസിനുമെതിരെ പരസ്യ വിമർശനം നടത്തി മോദി

വിവാദമായി വീഡിയോ ദൃശ്യം : ദൃശ്യങ്ങൾ വൈറലായതോടെ ബിജെപി എംഎൽഎ കേദാർനാഥ് ശുക്ലയുടെ അടുത്ത അനുയായി കൂടിയായ പ്രവേഷ് ശുക്ല ഒളിവിൽ പോകുകയും പിന്നീട് പൊലീസ് അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തിയ സംഭവത്തിന് പിന്നാലെ വിവാദങ്ങളിൽ നിന്ന് മുഖം രക്ഷിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അദ്ദേഹത്തിന്‍റെ വസതിയിൽ വച്ച് ദഷ്‌മത് റാവത്തിന്‍റെ കാല് കഴുകുകയും അപമാനകരമായ സംഭവത്തിൽ മാപ്പ് ചോദിക്കുകയും ചെയ്‌തു. ഇതിന് പുറമെ സംസ്ഥാന സർക്കാർ റാവത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കുകയും വീട് നിർമാണത്തിനായി ഒന്നര ലക്ഷം രൂപ അധികമായി നൽകുകയും ചെയ്‌തു.

എന്നാൽ ഇത് മുഖ്യമന്ത്രിയുടെ നാടകമാണെന്നാണ് പ്രതിപക്ഷ പാർട്ടി വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം അനധികൃതമായി നിർമിച്ച ശുക്ലയുടെ വീടിന്‍റെ ഒരു ഭാഗം പൊളിക്കാൻ ശ്രമിച്ചത് ഒരു ബ്രാഹ്മണ സംഘടന എതിർത്തിരുന്നു. ശുക്ല ചെയ്‌ത തെറ്റിന് കുടുംബത്തെ ശിക്ഷിക്കരുടെന്നായിരുന്നു സംഘടനയുടെ പക്ഷം.

also read : Madhya Pradesh | 'അയാള്‍ ദേഹത്ത് മൂത്രമൊഴിച്ചതില്‍ ഞാന്‍ മാപ്പുചോദിക്കുന്നു'; ആദിവാസി യുവാവിന്‍റെ കാല്‍കഴുകി ആദരിച്ച് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.