മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി (Megastar Mammootty) അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ഭ്രമയുഗം' (Bramayugam). സിദ്ധാര്‍ഥ് ഭരതനും (Sidharth Bharathan) ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിടാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിദ്ധാര്‍ഥ് ഭരതന്‍ (Sidharth Bharathan About Mammootty).
'ഭ്രമയുഗ'ത്തിന്‍റെ ഈ അവിശ്വസനീയ യാത്രയിൽ മമ്മൂട്ടിക്കൊപ്പം സഞ്ചരിച്ചതില്‍ താൻ അഭിമാനിക്കുന്നു എന്നായിരുന്നു ഫേസ്‌ബുക്കിലൂടെ സിദ്ധാര്‍ഥിന്‍റെ പ്രതികരണം. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു കുറിപ്പ്.
- " class="align-text-top noRightClick twitterSection" data="">
'ഭ്രമയുഗത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടുന്നത് ഒരേസമയം അംഗീകാരവും വെല്ലുവിളിയും ആയിരുന്നു. വലിയ ക്യാലിബര്‍ ഉള്ള ഒരാളോടൊപ്പം അഭിനയിക്കുന്നത് ഭയങ്കരമായിരുന്നു. പക്ഷേ അതിശയകരമെന്ന് പറയട്ടെ, അദ്ദേഹം അത് അനായാസമാക്കി.
മമ്മൂക്കയുടെ മാർഗ നിർദേശവും പിന്തുണയും, എന്‍റെ പരിമിതികൾ മറികടക്കാൻ സഹായിച്ചു. അദ്ദേഹത്തിന്‍റെ പ്രൊഫഷണലിസവും തൊഴിലിനോടുള്ള അർപ്പണ ബോധവും നിരീക്ഷിച്ചതിൽ നിന്നും ഞാൻ വളരെയേറെ പഠിച്ചു. താങ്കള്‍ ശരിക്കും ഒരു ഇതിഹാസമാണ്.
ഭ്രമയുഗത്തിന്‍റെ ഈ അവിശ്വസനീയ യാത്രയിൽ താങ്കളോടൊപ്പം സഞ്ചരിച്ചതില്‍ ഞാൻ അഭിമാനിക്കുന്നു. താങ്കളുടെ സ്‌നേഹത്തിന്‍റെ ആശ്ലേഷം എപ്പോഴും വിലമതിക്കപ്പെടും. എന്നെ പരിശ്രമിക്കാൻ പ്രചോദിപ്പിക്കുന്ന ഒരു നിമിഷം' - സിദ്ധാര്‍ഥ് ഭരതന്‍ കുറിച്ചു.
അടുത്തിടെയാണ് 'ഭ്രമയുഗ'ത്തിലെ മമ്മൂട്ടിയുടെ ഭാഗങ്ങള്‍ പൂര്‍ത്തിയായത്. നിലവില്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് സിനിമയുടെ ശേഷിക്കുന്ന ചിത്രീകരണം പുരോഗമിക്കുന്നത്. ഓഗസ്‌റ്റ് 17നായിരുന്നു 'ഭ്രമയുഗ'ത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലും ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലുമായായിരുന്നു സിനിമയുടെ ചിത്രീകരണം.
മമ്മൂട്ടിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് സെപ്‌റ്റംബര്‍ ഏഴിന് 'ഭ്രമയുഗ'ത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Bramayugam First Look Poster) അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. തികച്ചും വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് ഫസ്‌റ്റ്‌ലുക്കില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത് (Mammootty First Look in Bramayugam).
ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഒരു ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതിനായക വേഷത്തിലാണ് സിനിമയില്‍ മമ്മൂട്ടി എത്തുന്നതെന്നും സൂചനയുണ്ട്. രാഹുല്‍ സദാശിവന്‍ ആണ് 'ഭ്രമയുഗ'ത്തിന്‍റെ സംവിധാനം.
ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസായ നൈറ്റ് ഷിഫ്‌റ്റ് സ്‌റ്റുഡിയോസും വൈ നോട്ട് സ്‌റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുക. നൈറ്റ് ഷിഫ്‌റ്റ് സ്‌റ്റുഡിയോസും വൈ നോട്ട് സ്‌റ്റുഡിയോസും ഇതാദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്.
മമ്മൂട്ടി, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരെ കൂടാതെ അര്‍ജുന്‍ അശോകന്‍, അമല്‍ദ ലിസ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തും. ഷെഹനാദ് ജലാല്‍ ഛായാഗ്രഹണവും ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിംഗും നിര്‍വഹിക്കും. ക്രിസ്‌റ്റോ സേവ്യര്‍ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.