ന്യൂഡല്‍ഹി: ഹാത്രസിലേക്കുള്ള യാത്രക്കിടെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്‌ത മാധ്യമപ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം. കര്‍ശന നിബന്ധനകളോടെ അഞ്ച് ദിവസത്തെ ജാമ്യമാണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. അസുഖബാധിതയായ അമ്മയെ കാണാൻ മാത്രമാണ് അനുമതി. മാധ്യമങ്ങളെയോ പൊതുജനങ്ങളെയോ കാണരുത്. യുപി പൊലീസ് സിദ്ദിഖ് കാപ്പനെ കേരളത്തിലേക്ക് കൊണ്ടുപോകണമെന്നും അഞ്ച് ദിവസത്തിന് ശേഷം ജയിലില്‍ തിരിച്ചെത്തിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം; അമ്മയെ കാണാൻ മാത്രം അനുമതി - സിദ്ദിഖ് കാപ്പൻ
കര്‍ശന നിബന്ധനകളോടെ അഞ്ച് ദിവസത്തെ ജാമ്യമാണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്
സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം; അമ്മയെ കാണാൻ മാത്രം അനുമതി