ETV Bharat / bharat

ശ്രേയസും പന്തും രക്ഷകരായി, മൂന്നാം ഏകദിനത്തില്‍ വിൻഡീസിന് ജയിക്കാൻ 266 റൺസ്

ശ്രേയസ് അയ്യര്‍ (80), റിഷഭ് പന്ത് (56) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് കരുത്തായത്. വാലറ്റത്ത് ദീപക് ചാഹര്‍ (38), വാഷിംഗ്‌ടണ്‍ സുന്ദര്‍ (33) എന്നിവര്‍ പുറത്തെടുത്ത പ്രകടനം സ്‌കോര്‍ 250 കടത്താൻ സഹായിച്ചു.

India's better score against the Windies
ശ്രേയസും പന്തും രക്ഷകരായി, വിൻഡീസിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ
author img

By

Published : Feb 11, 2022, 5:54 PM IST

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ 3–ാം ഏകദിനത്തിൽ വിൻഡീസിന് 266 റൺസ് വിജയലക്ഷ്യം. രണ്ടാം ഏകദിനത്തിന്‍റെ തുടർച്ചയെന്ന പോലെ മുൻനിര തകർച്ച നേരിട്ട മത്സരത്തില്‍ 50 ഓവറിൽ ഇന്ത്യ 265 റൺസ് എല്ലാവരും പുറത്തായി.

  • What a great innings from Shreyas Iyer today! He came in at a tough time when the score was 42/3 and pulled India out of the rough and scored a composed 80. Fine knock! #CEAT bat surely helped. #INDvWI pic.twitter.com/FHiN46AxJq

    — Harsh Goenka (@hvgoenka) February 11, 2022 " class="align-text-top noRightClick twitterSection" data=" ">

ശ്രേയസ് അയ്യര്‍ (80), റിഷഭ് പന്ത് (56) എന്നിവരുടെ ഇന്നിംഗ്‌സാണ് കരുത്തായത്. വാലറ്റത്ത് ദീപക് ചാഹര്‍ (38), വാഷിംഗ്‌ടണ്‍ സുന്ദര്‍ (33) എന്നിവര്‍ പുറത്തെടുത്ത പ്രകടനം സ്‌കോര്‍ 250 കടത്താൻ സഹായിച്ചു. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റ് വീഴ്ത്തി. അല്‍സാരി ജോസഫ്, ഹെയ്‌ഡന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ഇന്ത്യ ജയിച്ചിരുന്നു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് പത്ത് ഓവറിൽ 42 റൺസിനിടെ മൂന്നു മുൻനിര ബാറ്റർമാരെ നഷ്‌ടമായി.രോഹിത് ശര്‍മയും (13), വിരാട് കോലിയും (0) ഒരേ ഓവറില്‍ മടങ്ങി. തുടർന്ന് ശ്രേയസ് അയ്യരും ഋഷഭ് പന്തും നാലാം വിക്കറ്റിൽ നേടിയ സെഞ്ചുറി കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

കൃത്യമായ ഇടവേളകളില്‍ ഇന്ത്യക്ക് വിക്കറ്റ് നഷ്‌ടമായി. എന്നാല്‍ അവസാനം ചാഹര്‍- സുന്ദര്‍ കൂട്ടുകെട്ട് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 53 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 38 പന്തില്‍ ഇത്രയും തന്നെ റണ്‍സാണ് ചാഹര്‍ നേടിയത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ചാഹറിന്‍റെ ഇന്നിംഗ്‌സ്. സുന്ദര്‍ വലിയ പിന്തുണ നില്‍കി. 38 പന്തില്‍ 38 റണ്‍സാണ് സുന്ദര്‍ നേടിയത്. ഇതിനിടെ കുല്‍ദീപ് യാദവിനെ (5) ഇന്ത്യക്ക് നഷ്‌ടമായി. അവസാന ഓവറിലാണ് സുന്ദര്‍ മടങ്ങിയത്.

ALSO READ:IND VS WI: ഹാട്രിക്ക് വിജയത്തോടെ പരമ്പര തൂത്ത് വാരാൻ ഇന്ത്യ; മൂന്നാം ഏകദിനം ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.