ETV Bharat / bharat

ശ്രദ്ധ വാക്കർ കൊലക്കേസ് : അഫ്‌താബ് പൂനവാലയ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയത് ശരിവച്ച് ഡൽഹി കോടതി - കൊലപാതകം

ലിവ് ഇൻ പങ്കാളിയായിരുന്ന യുവതിയെ ഡൽഹിയിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ അഫ്‌താബ് അമിൻ പൂനവാലയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയത് ഡൽഹി കോടതി ശരിവച്ചു

Aftab poonawala  Aaftab Amin Poonawala  Shraddha Walkar  Aaftab Amin Poonawala framed murder  delhi court  ഡൽഹി കോടതി  അഫ്‌താബ് പൂനവാല  ശ്രദ്ധ വാക്കർ കൊലക്കേസ്  അഫ്‌താബ് പൂനവാലയ്‌ക്കെതിരെ കൊലക്കുറ്റം  കൊലപാതകം  ശ്രദ്ധ വാക്കർ
ശ്രദ്ധ വാക്കർ കൊലക്കേസ്
author img

By

Published : May 9, 2023, 10:23 PM IST

ന്യൂഡൽഹി : ശ്രദ്ധ വാക്കർ കൊലക്കേസിൽ കുറ്റാരോപിതനായ അഫ്‌താബ് അമിൻ പൂനവാലയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയത് ശരിവച്ച് ഡൽഹി കോടതി. ലിവ് ഇൻ പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ചൊവ്വാഴ്‌ചയാണ് കോടതി അഫ്‌താബിനെതിരെ അന്വേഷണസംഘം ചുമത്തിയ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ശരിവച്ചത്. ഡൽഹി അഡീഷണൽ സെഷൻസ് ജഡ്‌ജി മനീഷ ഖുറാന കക്കറിന്‍റേതാണ് നിരീക്ഷണം.

ഇത് പ്രകാരം പ്രതിക്കെതിരെ ഐപിസി സെക്ഷൻ 302 (കൊലപാതകം), 201 (കുറ്റകൃത്യത്തിന്‍റെ തെളിവുകൾ നശിപ്പിക്കൽ) എന്നീ വകുപ്പുകളാണ് ആരോപിച്ചിരുന്നത്. എന്നാൽ അഫ്‌താബ് കുറ്റം നിഷേധിക്കുകയും വിചാരണ ആവശ്യപ്പെടുകയും ചെയ്‌തു. ജൂൺ ഒന്നിനാണ് കേസിൽ വിചാരണ ആരംഭിക്കുക. ജനുവരി 24 ന് ഡൽഹി പൊലീസ് കേസിൽ 6629 പേജുകളുള്ള ചാർജ് ഷീറ്റ് സമർപ്പിച്ചിരുന്നു.

also read : ശ്രദ്ധ വാക്കർ കൊലക്കേസ് : അഫ്‌താബ് പൂനവാലയ്‌ക്കെതിരെ 3000 പേജുള്ള കുറ്റപത്രം, 100 സാക്ഷികൾ

കേസിനാസ്‌പദമായ സംഭവം : 2022 മെയ്‌ 18നായിരുന്നു ഡൽഹിയിൽ വച്ച് അഫ്‌താബ് ശ്രദ്ധയെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്‌ണങ്ങളാക്കി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചത്. പ്രണയത്തിലായിരുന്ന ഇരുവരും കുടുംബത്തിന്‍റെ എതിർപ്പ് കാരണം ഡൽഹിയില്‍ താമസമാക്കുകയും ഇതിനിടയിൽ വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

ശ്രദ്ധയുടെ പിതാവ് വികാസ് വാക്കർ യുവതിയുമായി ബന്ധപ്പെടാൻ നടത്തിയ അന്വേഷണമാണ് കൊലപാതക വിവരം വെളിച്ചത്ത് വരാൻ വഴിത്തിരിവായത്. യുവതിയുമായി ബന്ധം വേർപെടുത്തിയെന്നാണ് അഫ്‌താബ് പൂനവാല ശ്രദ്ധയുടെ പിതാവിനോട് പറഞ്ഞത്. സംശയം തോന്നിയ വികാസ് വാക്കർ നവംബർ 14 ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

also read : 'ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കിയത് ഈര്‍ച്ചവാള്‍ ഉപയോഗിച്ച്'; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രദ്ധയെ കൊലപ്പെടുത്തി 35 കഷ്‌ണങ്ങളാക്കി 20 ദിവസത്തോളം ഫ്രീസറിൽ സൂക്ഷിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നു. ഉൾക്കാടുകൾ തെരഞ്ഞുപിടിച്ചാണ് പ്രതി ശരീരഭാഗങ്ങൾ ഉപേക്ഷിച്ചിരുന്നത്. ക്രൈം ത്രില്ലറിൽ നിന്നാണ് അഫ്‌താബ് കൊലപാതകത്തിനുള്ള പ്രചോദനം ഉൾക്കൊണ്ടത്.

പൊലീസിന്‍റെ തെരച്ചിലിനൊടുവിൽ കണ്ടെത്തിയ മൃതദേഹാവശിഷ്‌ടങ്ങൾ പിന്നീട് ഡിഎൻഎ ടെസ്‌റ്റിലൂടെ ശ്രദ്ധയുടേത് തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. ഈർച്ചവാൾ ഉപയോഗിച്ചാണ് മൃതദേഹം കഷ്‌ണങ്ങളാക്കിയതെന്നതുൾപ്പടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്ത രക്തക്കറയും മുടിയും എല്ലാം ശ്രദ്ധയുടേത് തന്നെയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. അഫ്‌താബ് അമിൻ പൂനവാലയ്‌ക്കെതിരെ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 100 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിരുന്നത്.

also read : 'താന്‍ ഒരുപാട് സ്‌ത്രീകളുമായി സൗഹൃദത്തിലായിരുന്നു, ശ്രദ്ധയ്‌ക്ക് എന്നെ സംശയമായിരുന്നു': അഫ്‌താബിന്‍റെ വെളിപ്പെടുത്തൽ

ഇതിന് പുറമെ ഇലക്‌ട്രോണിക്‌സ്, ഫോറൻസിക് തെളിവുകളും പൊലീസ് ഹാജരാക്കിയിരുന്നു. ശ്രദ്ധ വാക്കറിന്‍റെ ഡിഎൻഎ റിപ്പോർട്ടും അഫ്‌താബിന്‍റെ കുറ്റസമ്മത മൊഴിയും നാർകോ ടെസ്‌റ്റിന്‍റെ റിസൾട്ടും കുറ്റപത്രത്തിന്‍റെ ഭാഗമായുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.