ETV Bharat / bharat

കൊലക്കേസ് പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവച്ച് കൊന്നു - യുപി പൊലീസ്

ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

Ajit singh murder case  shooter GIridhari killed  Ajit Singh murder accused killed in encounter  അജിത് സിങ് കൊലപാതകം  പൊലീസ് വെടിവെപ്പ്  യുപി പൊലീസ്  കൊലക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു
കൊലക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു
author img

By

Published : Feb 15, 2021, 1:21 PM IST

ലക്‌നൗ: ഗുണ്ടാ തലവൻ അജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പൊലീസിന്‍റെ വെടിയേറ്റ് മരിച്ചു. ഗിരിധാരി വിശ്വകർമയെയാണ് തിങ്കളാഴ്ച പുലർച്ചെ 2.30 ന് തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവച്ചു കൊന്നത്.

അജിത് സിങ്ങിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം വീണ്ടെടുക്കുന്നതിനായി ഗിരിധാരിയെ ഗോംതി നഗറിലെ വിഭുട്ടി ഖണ്ടിലെ ഖരഗ്‌പൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ സബ് ഇൻസ്പെക്ടറുടെ തോക്ക് കൈക്കലാക്കിയ ഗിരിധാരി വിശ്വകര്‍മ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. റെയില്‍വേ ക്രോസിലേക്ക് ഓടിയ പ്രതിയെ പൊലീസ് പിന്നില്‍ നിന്ന് വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഗിരിധാരിയെ പൊലീസ് രാം മനോഹർ ലോഹിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കുപ്രസിദ്ധ കുറ്റവാളിയായ അജിത് സിങ്ങിനെ ജനുവരി ആറിന് ഗോംതി നഗറില്‍ വച്ചാണ് ഗിരിധാരി വെടിവച്ച് കൊന്നത്. ജനുവരി 11 നാണ് ഡല്‍ഹിയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.