ETV Bharat / bharat

'കേരള സ്‌റ്റോറി'ക്ക് മധ്യപ്രദേശില്‍ നികുതി ഇളവ്; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ - ദി കേരള സ്റ്റോറി

32,000 ഹിന്ദു, ക്രിസ്‌ത്യന്‍ സ്‌ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാണ് 'ദി കേരള സ്റ്റോറി'യുടെ വ്യാജ ആരോപണം. ഈ ചിത്രത്തിനാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനം നികുതി ഇളവ് പ്രഖ്യാപിച്ചത്

The Kerala Story  Kerala Story tax free in MP  Kerala Story tax free in Madhya Pradesh  The Kerala Story tax free  Sudipto Sen  Vipul Amrutlal Shah  Kerala Story protest  Kerala Story release  ദ കേരള സ്‌റ്റോറി  കേരള സ്‌റ്റോറിക്ക് മധ്യപ്രദേശില്‍ നികുതി ഇളവ്  ശിവരാജ് സിങ് ചൗഹാന്‍  മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍  ദ കേരള സ്റ്റോറി  Shivraj Singh declares The Kerala Story tax free
The Kerala Story
author img

By

Published : May 6, 2023, 4:05 PM IST

Updated : May 6, 2023, 5:42 PM IST

ഭോപാല്‍: വിവാദമായ 'ദി കേരള സ്‌റ്റോറി' സിനിമയ്‌ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബിജെപി നേതാവും സംസ്ഥാനത്ത മന്ത്രിയുമായ രാഹുൽ കോത്താരി നേരത്തെ നികുതി ഇളവ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഈ പ്രഖ്യാപനം.

ALSO READ | 'ചിത്രം കേരളത്തെ അപമാനിക്കുന്നത്, നൽകുന്നത് തെറ്റായ സന്ദേശം'; 'ദി കേരള സ്റ്റോറി'യിൽ പ്രേക്ഷക പ്രതികരണം ഇങ്ങനെ

സുദീപ്തോ സെൻ സംവിധാനം ചെയ്‌ത ചിത്രം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെ കേരളത്തിനകത്തും പുറത്തും വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും കനക്കുമ്പോഴാണ് മധ്യപ്രദേശ് സര്‍ക്കാരിന്‍റെ നീക്കം. ട്വീറ്റിലൂടെയാണ് ശിവരാജ് സിങ് ചൗഹാൻ, ചിത്രത്തിന് സംസ്ഥാനത്ത് നികുതി ഇളവ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 2022 നവംബറിൽ റിലീസ് തിയതി പ്രഖ്യാപിച്ചത് മുതൽ 'ദി കേരള സ്റ്റോറി' വാർത്തകളിൽ ഇടം നേടിയിരുന്നു.

  • आतंकवाद की भयावह सच्चाई को उजागर करती फिल्म 'The Kerala Story' मध्यप्रदेश में टैक्स फ्री की जा रही है। pic.twitter.com/l5oizjqK7j

    — Shivraj Singh Chouhan (@ChouhanShivraj) May 6, 2023 " class="align-text-top noRightClick twitterSection" data=" ">

നികുതി ഇളവ് ആവശ്യപ്പെട്ട് ബിജെപിയും സംഘടനകളും: കേരളത്തിൽ നിന്നുള്ള 32,000 ഹിന്ദു, ക്രിസ്‌ത്യന്‍ സ്‌ത്രീകളെ മുസ്‌ലിം വിഭാഗത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് വ്യാജമായി ആരോപിക്കുന്നതാണ് ചിത്രം. മതപരിവര്‍ത്തനം നടത്തിയ ശേഷം ഇവരെ തീവ്രവാദ സംഘടനയായ ഐഎസിൽ ചേര്‍ത്തെന്നും ചിത്രം ആരോപിക്കുന്നു. 'കേരള സ്റ്റോറി'ക്ക് സംസ്ഥാനത്ത് നികുതി ഇളവ് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന മന്ത്രി രാഹുൽ കോത്താരി ശിവരാജ് സിങ് ചൗഹാന് കത്തെഴുതുകയാണുണ്ടായത്. ബിജെപി നേതാക്കളും നിരവധി ഹിന്ദു സംഘടനകളും മധ്യപ്രദേശ് മുഖ്യമന്ത്രിയോട് സിനിമയ്‌ക്ക് നികുതി ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ALSO READ | 'ഇതാണ് കേരളം, ഇതാണ് ദി റിയല്‍ കേരള സ്റ്റോറി': വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് സാക്ഷാല്‍ എആർ റഹ്‌മാൻ

'കേരള സ്റ്റോറി'ക്കെതിരെ പ്രേക്ഷകര്‍: 'ദി കേരള സ്റ്റോറി'യെന്ന സിനിമ കേരളത്തെ അപമാനിക്കുകയാണെന്ന് ആദ്യ പ്രദർശനം കണ്ടിറങ്ങിയ പ്രേക്ഷകർ. ചിത്രം കേരളത്തെ കുറിച്ച് തെറ്റായ സന്ദേശമാണ് പുറത്തുള്ളവർക്ക് നൽകുന്നത്. കേരളത്തിലെ സ്ത്രീകളെ സിനിമ തെറ്റായി ചിത്രീകരിക്കുകയാണെന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

ഈ സിനിമയിൽ പറയുന്നതല്ല കേരളമെന്ന് ഇവിടെ ജീവിക്കുന്നവർക്ക് അറിയാമെന്നും കേരളത്തിലെ സ്ത്രീകൾ കാര്യങ്ങൾ മനസിലാക്കാത്തവരാണെന്നാണ് സിനിമ പറയുന്നതെന്നും എറണാകുളം ഷേണായീസിൽ ആദ്യ പ്രദർശനം കണ്ടിറങ്ങിയ ജേർണലിസം വിദ്യാർഥി കൂടിയായ പ്രീണിത പറയുന്നു.

ALSO READ | പറഞ്ഞതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ 'ദ കേരള സ്റ്റോറി' നിരോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം; എംഎം ഹസന്‍

ബലാത്സംഗം ചെയ്യപ്പെടാതിരിക്കാൻ ഹിജാബ് ധരിക്കണമെന്ന് പറഞ്ഞാൽ ഹിജാബ് ധരിക്കുന്നവരാണ് കേരളത്തിലെ സ്ത്രീകൾ എന്നും സിനിമയിൽ പറയുന്നു. ഇത് വളരെ മോശമായിപ്പോയെന്നും പ്രീണിത പറയുന്നു. കേരളത്തിലെ മുസ്‌ലിങ്ങള്‍ തീവ്രവാദത്തെ അനുകൂലിക്കുന്നവരാണെന്ന് പ്രചരിപ്പിക്കാനുള്ള അജണ്ടയാണ് ഈ സിനിമക്കുള്ളത്. ഇസ്‌ലാമിക് സ്റ്റേറ്റിൽ പെൺകുട്ടികളുടെ റിക്രൂട്ട്മെന്‍റ് കൂടുതലായി നടക്കുന്നത് കേരളത്തിലാണെന്നും സിനിമയിൽ കാണിക്കുന്നുവെന്നും ഇവര്‍ പറയുന്നു. വലിയ വിമര്‍ശനവും പ്രതിഷേധവുമാണ് ഈ ചിത്രത്തിനെതിരെ കേരളത്തില്‍ നിന്നും പുറത്തുനിന്നും ഉയരുന്നത്.

Last Updated : May 6, 2023, 5:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.