ചിന്ദ്വാര : കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പുതുവത്സരത്തോടെ കൊവിഡിന്‍റെ മൂന്നാം തരംഗം സംസ്ഥാനത്തെത്തി. പൊതുജനം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും സംസ്ഥാനത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
പുതുവർഷത്തിൽ പുതിയ പ്രതിസന്ധിയെ നേരിടേണ്ടിവരും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ പങ്കാളികളാകേണ്ടതുണ്ട്. അണുബാധയുടെ വ്യാപനം തടയേണ്ടതുണ്ട്. ആളുകള്‍ കൊവിഡ് ജാഗ്രതാനിര്‍ദേശം നടപ്പിലാക്കാന്‍ ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
രാജ്യത്ത് ആദ്യമായാണ് വൈറസിന്‍റെ മൂന്നാം തരംഗം സ്ഥിരീകരിച്ച് ഒരു മുഖ്യമന്ത്രി രംഗത്തെത്തുന്നത്. അതേസമയം, ചിന്ദ്വാരയിൽ നിന്നുള്ള 26 കാരിയ്‌ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്‌തത്. അടുത്തിടെ നെതർലാൻഡിൽ നിന്ന് മടങ്ങിയെത്തിയതാണ് യുവതി.