മുംബൈ: എൻസിപി മേധാവി ശരദ് പവാറിന്‍റെ ഡൽഹിയിലെ വസതിയിൽ നടന്ന ഉന്നതതല രാഷ്ട്രീയ യോഗം പരാജയമെന്ന് ശിവസേന. ശിവസേന പത്രമായ സാമ്‌നയിലാണ് പ്രസ്‌താവന. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ ഐക്യ പ്രതിപക്ഷ മുന്നണി രൂപീകരിക്കാനാണ് പവാർ യോഗം വിളിച്ച് ചേർത്തതെങ്കിലും അത് നടന്നില്ല.
also read:രാജ്യത്ത് 54,069 പേർക്ക് കൂടി കൊവിഡ്
ജാവേദ് അക്തർ, ഒമർ അബ്ദുല്ല, ജയന്ത് ചൗധരി, ബിനോയ് വിശ്വം, നിലോത്പാൽ ബസു, മുൻ ജഡ്ജി എ.പി ഷാ, പവൻ വർമ്മ, ആം ആദ്മി പാർട്ടിയുടെ സുശീൽ ഗുപ്ത, സുധീന്ദ്ര കുൽക്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം. ഇതാണ് പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ ആവശ്യം.
എന്നാൽ കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ദേശീയ തലത്തിൽ പ്രതിപക്ഷത്തിന്‍റെ അഭാവം ഉണ്ടായിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു. രാഹുൽ ഗാന്ധിയെപ്പോലുള്ള ഒരു പ്രമുഖ കോൺഗ്രസ് നേതാവ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള പവാറിന്‍റെ ശ്രമത്തിൽ പങ്കുചേരണം. അപ്പോൾ മാത്രമേ പ്രതിപക്ഷ പാർട്ടികളുടെ ഏകീകൃത മുന്നണിക്ക് യഥാർഥ ശക്തി ലഭിക്കുകയുള്ളൂവെന്നും ലേഖനം പറയുന്നു.