മുംബൈ: ശബ്ദ മലിനീകരണം തടയുന്നതിന് മുസ്ലീം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് തടയാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ശിവസേന മുഖ പത്രമായ സാമ്ന. പരിസ്ഥിതി സംരക്ഷണവും ശബ്ദമലിനീകരണവുമാണ് വിഷയമെന്നും ഇതിനായി കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്നും സാമ്നയിൽ പറയുന്നു.
മുസ്ലീം വിദ്യാർഥികൾക്ക് വേണ്ടി ആസാൻ പാരായണ മത്സരം നടത്തണമെന്ന് ശിവസേനയുടെ മുംബൈ-സൗത്ത് വിഭാഗം മേധാവി പാണ്ഡുരംഗ് സക്പാലി അഭിപ്രായപ്പെതിന് പിന്നാലെയാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്.
കാർഷിക നിയമത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകരെ ബിജെപി പാകിസ്ഥാൻ തീവ്രവാദികൾ എന്നു വിളിച്ചത് പോലെയാണ് ആസാൻ പാരായണം നടത്താൻ അഭിപ്രായപ്പെട്ട സക്പാലിയെ വിമർശിക്കുന്നതെന്നും സാമ്‌നയില്‍ പറയുന്നു. ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകരിൽ പലരും മുൻ സൈനികരാണ്. അവരുടെ മക്കൾ പലരും ഇന്ന് രാജ്യത്തിന് കാവൽ നിൽക്കുന്നുമുണ്ടാകുമെന്ന് മുഖപത്രത്തിൽ പറയുന്നു.
കർഷകരെ തീവ്രവാദികളെന്ന് വിളിക്കുന്നവരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ല. ശിവസേന ഹിന്ദുത്വം നഷ്ടപ്പെടുത്തിയെന്നാണ് വിമർശനം. എന്നാൻ പല ബിജെപി നേതാക്കന്മാരും ഈദ് ആഘോഷിക്കുന്നത് കണ്ടു. ഇത് രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്ത് 22 കോടി വരുന്ന മുസ്ലീം വിഭാഗവും ഇന്ത്യൻ പൗരന്മാരാണെന്നും ശിവസേന പറഞ്ഞു.
പശുവിനെ കശാപ്പ് ചെയ്യുന്നതിനെതിരെ നിയമം കൊണ്ടുവന്നപ്പോൾ ഗോവ, കിഴക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കശാപ്പ് ചെയ്യുന്നതും വാങ്ങുന്നതും വിൽക്കുന്നതും നിയമപ്രകാരമാക്കിയത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണെന്നും ആരോപിച്ചു. അതേസമയം പാണ്ഡുരംഗ് സക്പാലി ആസാൻ പാരായണം ഓൺലൈനായി നടത്താനാണ് അഭിപ്രായപ്പെട്ടതെന്നും അതിനാൽ ആളുകൾ പുറത്ത് കൂട്ടം കൂടാതെ വീട്ടിലിരുന്നു ആഘോഷിക്കാമെന്നും സാമ്ന പറയുന്നു.
പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗം: ഓർഡിനൻസ് കൊണ്ടുവരണമെന്ന് ശിവസേന
മുസ്ലീം പള്ളികളിൽ ഉപയോഗിക്കുന്ന ഉച്ചഭാഷിണി ശബ്ദ മലിനീകരണത്തിന് കാരണമാകുന്നെന്ന് ശിവ സേന മുഖ പത്രമായ സാമ്ന.