ETV Bharat / bharat

ശിവസംഘം നേതാവും മുന്‍ എംഎല്‍സി മെമ്പറുമായ വിനായക് മെടെ കാറപകടത്തില്‍ കൊല്ലപ്പെട്ടു - വിനായക് മെടെ

മുംബൈ പൂനെ എക്‌സ്‌പ്രസ് വേയില്‍ രാവിലെ ആയിരുന്നു അപകടം. മറാത്ത സംവരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാനായി പോയതായിരുന്നു.

Vinayak Mete dies in car crash  Shiv Sangram chief Vinayak Mete  വിനായക് മെടെ കാറപകടത്തില്‍ കൊല്ലപ്പെട്ടു  മുംബൈ പൂനൈ എക്‌സ്‌പ്രസ് വേയില്‍ അപകടം  മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ മെമ്പര്‍ കൊല്ലപ്പെട്ടു  വിനായക് മെടെ
ശിവസംഘം നേതാവും മുന്‍ എംഎല്‍സി മെമ്പറുമായ വിനായക് മെടെ കാറപകടത്തില്‍ കൊല്ലപ്പെട്ടു
author img

By

Published : Aug 14, 2022, 3:52 PM IST

Updated : Aug 14, 2022, 4:25 PM IST

മുംബൈ: മുന്‍ മഹാരാഷ്‌ട്ര നിയമസഭ കൗണ്‍സില്‍ മെമ്പറും ശിവസംഘം പാര്‍ട്ടി നേതാവുമായ വിനായക് മെടെ കാറപകടത്തില്‍ കൊല്ലപ്പെട്ടു. മുംബൈ-പൂനൈ എക്‌സ്‌പ്രസ് വേയില്‍ ഇന്ന്(14.08.2022) പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ മെടെയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മധാപ് തുരംഗം വഴിയായിരുന്നു ഡ്രൈവറും ബോഡിഗാര്‍ഡും ഉള്‍പ്പെട്ട സംഘം യാത്ര ചെയ്‌തിരുന്നത്.

സഹയാത്രികരുടെ നിലയും ഗുരുതരമാണ്. മറാത്ത സംവരണവുമായി ബന്ധപ്പെട്ട പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ഒരു ബൈക്ക് റാലിയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്‌ചയാണ് യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മെടെയുടെ സുരക്ഷയ്‌ക്കായി നിയോഗിച്ച പൊലീസുകാരനും ഗുരുതമായി പരിക്കേറ്റിട്ടുണ്ട്. എന്‍സിപി നേതാവ് ശരത് പവാര്‍, കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ തുടങ്ങിയവര്‍ മെടെയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് കുടുംബം.

Last Updated : Aug 14, 2022, 4:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.