ETV Bharat / bharat

'മഹാ'നാടകത്തിന് ക്ലൈമാക്‌സ്: ഷിന്‍ഡെ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നേരിടും - ഏക്‌നാഥ് ഷിന്‍ഡെ

ഷിന്‍ഡെ മന്ത്രിസഭയിലെ പ്രധാന തീരുമാനങ്ങള്‍ വോട്ടെടുപ്പിന് ശേഷം ഉണ്ടായേക്കും

Shinde-led Maharashtra govt to face floor test today  Shinde govt face floor test today  Eknath Shinde  Shiv sena  BJP  ഷിന്‍ഡെ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നേരിടും  ഏക്‌നാഥ് ഷിന്‍ഡെ  രാഹുല്‍ നര്‍വേക്കര്‍
'മഹാ'നാടകത്തിന് ക്ലൈമാക്‌സ്; ഷിന്‍ഡെ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നേരിടും
author img

By

Published : Jul 4, 2022, 9:14 AM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നേരിടും. ബിജെപിയുടെ രാഹുല്‍ നര്‍വേക്കര്‍ നിയമസഭ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഷിന്‍ഡെ വിഭാഗം വിശ്വാസ വോട്ടെടുപ്പ് നേരിടുന്നത്. ഇന്നലെ വൈകിട്ട് ഷിന്‍ഡെയും വിമത എംഎല്‍എമാരും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചര്‍ച്ച നടത്തിയിരുന്നു.

സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് വിജയിച്ചതുപോലെ വിശ്വാസ വോട്ടെടുപ്പും വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഷിന്‍ഡെയും സംഘവും. ഷിന്‍ഡെ മന്ത്രിസഭയിലെ പ്രധാന തീരുമാനങ്ങള്‍ വോട്ടെടുപ്പിന് ശേഷം ഉണ്ടായേക്കും. ഇന്നലെ ആരംഭിച്ച സഭയുടെ പ്രത്യേക ദ്വിദിന സമ്മേളനം ഇന്ന് സമാപിക്കും.

ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിടണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവയ്ക്കുകയായിരുന്നു. ഫഡ്‌നാവിസ് മുഖ്യമന്ത്രി ആയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

Also Read ബിജെപിയുടെ രാഹുൽ നർവേക്കർ മഹാരാഷ്ട്ര നിയമസഭ സ്‌പീക്കര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.