ഷിംല : കൊവിഡ് കര്‍ഫ്യൂവില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഷിംല. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ കടകളും രാവിലെ ഒൻപത് മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെ പ്രവർത്തിക്കാം. മെയ് 31 മുതൽ ജൂൺ ഏഴ് വരെ പുതിയ മാർഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തിൽ വരും. നിലവിൽ രാവിലെ ആറ് മുതൽ എട്ട് വരെ മാത്രമാണ് കടകൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരുന്നത്. എല്ലാ വിദ്യാഭ്യാസ, പരിശീലന, കോച്ചിങ് സ്ഥാപനങ്ങളും കൂടുതൽ ഉത്തരവുകൾ വരുന്നതുവരെ അടച്ചിടുമെന്ന് ഷിംല ജില്ല ഭരണകൂടം അറിയിച്ചു.
Also Read: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
അതേസമയം, 24 മണിക്കൂറിനിടെ ഹിമാചൽ പ്രദേശിൽ 1,262 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 30 പേർ കൂടി മരിച്ചു. 2,738 പേർക്ക് ഭേദമായി. സംസ്ഥാനത്ത് 16,989 സജീവ കേസുകളാണുള്ളത്.