മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിയ്‌ക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ പീഡന പരാതി നല്‍കിയ ഷെർലിൻ ചോപ്രക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ദമ്പതികൾ. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തങ്ങൾക്കെതിരെ ഉന്നയിച്ചതെന്നും തങ്ങളുടെ പ്രശസ്‌തിയെ കളങ്കപ്പെടുത്താൻ ശ്രമിച്ചതിന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരവും നിരുപാധികം മാപ്പും പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
ഏഴ് ദിവസത്തിനുള്ളിൽ പ്രമുഖ പത്രങ്ങളിലും ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും മാപ്പ് ചോദിക്കണമെന്നും ഇതിന് തയ്യാറായില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താര ദമ്പതികളുടെ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ നോട്ടീസിൽ അറിയിച്ചു.
ഷെര്‍ലിന്‍ ചോപ്രയുടെ ആരോപണം
രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായാരുന്നു ഷെര്‍ലിന്‍ ചോപ്രയുടെ ആരോപണം. രാജ് കുന്ദ്രയുമായുള്ള ധാരണപത്രത്തില്‍ ഒപ്പിടാന്‍ ശില്‍പ ഷെട്ടിയാണ് തന്നെ പ്രേരിപ്പിച്ചതെന്നും അധോലോക ബന്ധം ഉപയോഗിച്ച് രാജ് കുന്ദ്ര തന്‍റെ കരിയര്‍ നശിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. മൂന്ന് വീഡിയോകളുടെ പ്രതിഫലം ഇതുവരെയും നല്‍കിയിട്ടില്ലെന്നും പരാതിയിലുണ്ട്.
ഈ വര്‍ഷം ഏപ്രില്‍ 14നാണ് ജുഹു പൊലീസ് സ്റ്റേഷനില്‍ കുന്ദ്രയ്ക്കെതിരെ പരാതി നല്‍കിയത്. ഏപ്രില്‍ 19ന് വീട്ടില്‍ അതിക്രമിച്ച് കയറിയ രാജ് കുന്ദ്ര കേസ് പിന്‍വലിയ്ക്കണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷെര്‍ലിന്‍ ആരോപിച്ചു.
നീലച്ചിത്ര നിർമാണക്കേസിൽ ജൂലൈ 19നാണ് രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. 60 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം സെപ്‌റ്റംബര്‍ 20നാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്.
READ MORE; ശില്‍പ്പ ഷെട്ടിയ്ക്കും രാജ് കുന്ദ്രയ്ക്കുമെതിരെ പീഡന പരാതി നല്‍കി ഷെർലിൻ ചോപ്ര