മുംബൈ: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ച് മുംബൈയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) പ്രസിഡന്റ് ശരദ് പവാറും പങ്കെടുക്കും. പ്രതിഷേധം ജനുവരി 23 മുതൽ ജനുവരി 25 വരെയാണ് നടക്കുക.
ജനുവരി 25 ന് തെക്കൻ മുംബൈയിലെ ആസാദ് മൈതാനത്ത് നടക്കുന്ന പ്രതിഷേധത്തിലാണ് പവാർ പങ്കെടുക്കുകയെന്ന് സംസ്ഥാന മന്ത്രി നവാബ് മാലിക് പറഞ്ഞു.