മുംബൈ: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് കത്തയച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. പ്രതിഷ്‌ഠ ചടങ്ങിന് ക്ഷണം ലഭിച്ചതിന് പിന്നാലെയാണ് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പവാര്‍ മറുപടി കത്തയച്ചത്. അയോധ്യയിലെ രാംലല്ലയുടെ പ്രതിഷ്‌ഠ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
ചടങ്ങിന് ശേഷം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുമെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ജനുവരി 22ന് ശേഷം ക്ഷേത്രം സന്ദര്‍ശിക്കും. അപ്പോഴേക്കും ക്ഷേത്രത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാകും. അപ്പോള്‍ ക്ഷേത്ര നിര്‍മ്മാണമെല്ലാം കാണാനാകുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
അയോധ്യയില്‍ നടക്കുന്ന പ്രതിഷ്‌ഠ ചടങ്ങിനെ രാമഭക്തര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ ചടങ്ങിന്‍റെ സന്തോഷം അവരിലൂടെ തന്നിലേക്ക് എത്തും. ജനുവരി 22ന് ശേഷമാകും ക്ഷേത്രം സന്ദര്‍ശനം കൂടുതല്‍ എളുപ്പമാകുക. അപ്പോള്‍ ക്ഷേത്രം സന്ദര്‍ശനം നടത്തുകയും രാമനെ വഴങ്ങുകയും ചെയ്യണമെന്നും അദ്ദേഹം ചമ്പത് റായിക്ക് അയച്ച കത്തില്‍ പറയുന്നു.
ആദ്യം രൂക്ഷ വിമര്‍ശനം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനെ ശരത് പവാര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ശരത് പവാറിന് ക്ഷണം ലഭിച്ചത്. ഇതോടെയാണ് പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ചമ്പത് റായിക്ക് കത്തയച്ചത്.
ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികള്‍ പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തിന് പിന്നാലെയാണ് ശരത് പവാറും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത്. കോണ്‍ഗ്രസ്, തൃണമൂല്‍, സിപിഎം, സിപിഐ, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം തുടങ്ങിയ കക്ഷികള്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ബിജെപിയും ആര്‍എസ്‌എസും ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങിനെ രാഷ്‌ട്രീയവത്‌കരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ മുന്നണി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത്.
രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങ് 22ന്: ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങ്. ഉച്ചക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങുകള്‍ 2 മണിയോടെ സമാപിക്കും. ചടങ്ങില്‍ രാമക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്‌ഠിക്കും. ഏകദേശം 200 കിലോ തൂക്കം വരുന്ന വിഗ്രഹമാണ് ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിക്കുക. ചടങ്ങ് പൂര്‍ത്തിയാക്കി ജനുവരി 23ന് ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.
ലാലു പ്രസാദ് യാദവും ചടങ്ങിനില്ല: ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് അറിയിച്ചു. ബിജെപി നേതാക്കള്‍ ചടങ്ങിലേക്ക് പ്രതിപക്ഷ അംഗങ്ങളെ ക്ഷണിച്ച് കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, എന്‍സിപി (നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി) അധ്യക്ഷൻ ശരദ് പവാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്നും ലാലു പ്രസാദ് യാദവ് അറിയിച്ചു. ബിഹാറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ലാലു പ്രസാദ് യാദവ് ഇക്കാര്യം അറിയിച്ചത്.
Also Read: പ്രതിഷ്‌ഠാ ചടങ്ങിനു ശേഷം അയോധ്യ രാമക്ഷേത്രം പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും; ചമ്പത് റായ്