ETV Bharat / bharat

'രാജ്യദ്രോഹികൾക്ക് പ്രതിഫലം നൽകുന്നത് വെച്ചുപൊറുപ്പിക്കില്ല': അജയ് മാക്കനെതിരെ അശോക് ഗെലോട്ടിന്‍റെ വിശ്വസ്‌തൻ ശാന്തി ധരിവാൾ

author img

By

Published : Sep 27, 2022, 12:32 PM IST

കോൺഗ്രസ് പ്രതിസന്ധിയിൽ ആയപ്പോൾ സർക്കാർ വീണ് പോകും എന്ന് പറഞ്ഞവരെയാണ് മുഖ്യമന്ത്രിയാക്കാൻ ഒരു ജനറൽ സെക്രട്ടറി സ്വയം പ്രചാരണം നടത്തുന്നതെന്ന് ശാന്തി കുമാർ ധരിവാൾ.

Rajasthan political crisis  Shanti Dhariwal statement against ajay maken  ശാന്തി ധരിവാൾ  അജയ് മാക്കൻ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  Ashok Gehlot loyalist against Ajay Maken  national latest news  malayalam news
രാജ്യദ്രോഹികൾക്ക് പ്രതിഫലം നൽകുന്നത് വെച്ചുപൊറുപ്പിക്കില്ല: അജയ് മാക്കനെതിരെ അശോക് ഗെലോട്ടിന്‍റെ വിശ്വസ്‌തൻ ശാന്തി ധരിവാൾ

ജയ്‌പൂർ: രാജ്യദ്രോഹികൾക്ക് പ്രതിഫലം നൽകുന്നത് രാജസ്ഥാനിലെ എംഎൽഎമാർ വെച്ചുപൊറുപ്പിക്കില്ലെന്ന് കോൺഗ്രസ് നേതാവും അശോക് ഗെലോട്ടിന്‍റെ വിശ്വസ്‌തനുമായ ശാന്തി കുമാർ ധരിവാൾ. രാജസ്ഥാൻ കോൺഗ്രസില്‍ രാഷ്‌ട്രീയ പ്രതിസന്ധി നിലനിൽക്കെയാണ് എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കനെ കടന്നാക്രമിച്ചുകൊണ്ടുള്ള കോൺഗ്രസ് നേതാവിന്‍റെ പ്രസ്‌താവന. 2020 ൽ സംസ്ഥാനത്ത് കോൺഗ്രസ് പ്രതിസന്ധിയിൽ ആയപ്പോൾ മുഖ്യമന്ത്രി ഉണ്ടായിരുന്നിട്ട് പോലും സർക്കാർ വീണ് പോകും എന്ന് പറഞ്ഞവരെയാണ് ഇപ്പോൾ മുഖ്യമന്തിയാക്കാൻ ശ്രമിക്കുന്നത് എന്നാണ് ശാന്തി ധരിവാളിന്‍റെ ആരോപണം.

അത്തരക്കാരെ മുഖ്യമന്ത്രിയാക്കാൻ ഒരു ജനറൽ സെക്രട്ടറി സ്വയം പ്രചാരണം നടത്തുകയാണെന്നും അതിൽ എംഎൽഎമാർക്ക് അസംതൃപ്‌തിയുള്ളതായും അത് അവർ തന്നോട് പറഞ്ഞതായും ശാന്തി ധരിവാൾ പറഞ്ഞു. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ നീക്കം ചെയ്യാൻ ഗൂഢാലോചന നടന്നതായും ജനറൽ സെക്രട്ടറി അതിന്‍റെ ഭാഗമാണെന്നും മറ്റാരെയും താൻ ഈ വിഷയത്തിൽ പരാമർശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.