ETV Bharat / bharat

കാഞ്ചി കാമകോടി മഠം രാമക്ഷേത്ര പ്രതിഷ്‌ഠയുടെ ഭാഗമാകും; 40 ദിവസത്തെ പ്രത്യേക പൂജ നടത്തുമെന്ന് ശങ്കരാചാര്യൻ

Ram Mandir Inauguration : അയോധ്യയിലെ പ്രാണപ്രതിഷ്‌ഠയോട് അനുബന്ധിച്ച് 40 ദിവസത്തെ പ്രത്യേക പൂജകൾ നടത്താനൊരുങ്ങി കാഞ്ചി കാമകോടി മഠം. മഠാതിപതി സ്വാമി വിജയേന്ദ്ര സരസ്വതിയാണ് ഇക്കാര്യം അറിയിച്ചത്.

Etv Bharat
Shankaracharya Mutt Announces Special Worship for Ram Mandir Inauguration
author img

By ETV Bharat Kerala Team

Published : Jan 13, 2024, 8:51 AM IST

കാഞ്ചീപുരം : അയോധ്യയിലെ രാമക്ഷേത്ര 'പ്രാണപ്രതിഷ്‌ഠ'യുടെ ക്ഷണം ശങ്കരാചാര്യ മഠങ്ങൾ നിരസിച്ചെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ കാശിയിൽ 40 ദിവസത്തെ പ്രത്യേക പൂജകൾ നടത്താനൊരുങ്ങി കാഞ്ചി കാമകോടി മഠം. കാഞ്ചീപുരം കാഞ്ചി കാമകോടി മഠത്തിലെ ശങ്കരാചാര്യൻ, സ്വാമി വിജയേന്ദ്ര സരസ്വതിയാണ് ഇക്കാര്യം അറിയിച്ചത്. കാശിയിലെ യജ്ഞശാലയിലാകും പ്രത്യേക പൂജകൾ നടക്കുക (Kanchi Kamakoti Mutt Announces Special Worship for Ram Mandir Inauguration).

ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്‌ഠയോട് അനുബന്ധിച്ച് 40 ദിവസം നീണ്ടുനിൽക്കുന്ന ആരാധന പരിപാടികളാണ് കാഞ്ചി കാമകോടി മഠം സംഘടിപ്പിക്കുന്നത്. പ്രാണപ്രതിഷ്‌ഠ ദിനം മുതൽ 40 ദിവസത്തേക്ക് നൂറിലധികം പണ്ഡിതർ പങ്കെടുക്കുന്ന വിശേഷാൽ പൂജകളും ഹവാനങ്ങളുമാണ് യാഗശാലയിൽ നടക്കുക എന്ന് സ്വാമി വിജയേന്ദ്ര സരസ്വതി പറഞ്ഞു (Ayodhya Ram Mandir Consecration).

'ശ്രീരാമന്‍റെ അനുഗ്രഹത്തോടെ ജനുവരി 22-ന് അയോധ്യയിലെ പ്രാണപ്രതിഷ്‌ഠ ചടങ്ങ് നടക്കും. മഹത്തായ പരിപാടിയോട് അനുബന്ധിച്ച് കാശി ആസ്ഥാനമായുള്ള ഞങ്ങളുടെ യാഗശാലയില്‍ 40 ദിവസങ്ങളിലായി പ്രത്യേക പൂജകള്‍ നടത്തും. ലക്ഷ്‌മികാന്ത് ദീക്ഷിത് ഉൾപ്പെടെയുള്ള വൈദിക വിശാരദരുടെ മാർഗനിർദേശപ്രകാരമാകും ചടങ്ങ്.' -സ്വാമി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള തീർഥാടന കേന്ദ്രങ്ങളുടെ വികസനത്തിനായി പരിശ്രമിക്കുകയാണെന്നും കാഞ്ചി കാമകോടി ശങ്കരാചാര്യർ പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ കേദാർനാഥ്, കാശി വിശ്വനാഥ ക്ഷേത്രങ്ങൾ വിപുലീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അയോധ്യയിൽ പ്രതിഷ്‌ഠ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ജനുവരി 22നാണ് പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന പ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുന്നത്. പ്രാണപ്രതിഷ്‌ഠയുടെ മുന്നോടിയായുള്ള വൈദിക കർമങ്ങൾ 16 ന് തന്നെ ആരംഭിക്കും. ഈ മാസം 14 മുതല്‍ പ്രധാന പ്രതിഷ്‌ഠ ചടങ്ങ് നടക്കുന്ന 22വരെ അയോധ്യയില്‍ അമൃതമഹോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.

Also Read: മോദി എത്തുന്നത് പ്രധാനമന്ത്രി ആയല്ല, രാമ ഭക്തനായി; കോണ്‍ഗ്രസിനെതിരെ രാമജന്മഭൂമി മുഖ്യപുരോഹിതന്‍

വിശേഷ വ്രതവുമായി മോദി: അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷ വ്രതം അനുഷ്‌ഠിക്കുകയാണ്. ഇന്നലെയാണ് (ജനുവരി 12) 11 ദിവസത്തെ പ്രത്യേക വ്രതം ആരംഭിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

  • अयोध्या में रामलला की प्राण प्रतिष्ठा में केवल 11 दिन ही बचे हैं।

    मेरा सौभाग्य है कि मैं भी इस पुण्य अवसर का साक्षी बनूंगा।

    प्रभु ने मुझे प्राण प्रतिष्ठा के दौरान, सभी भारतवासियों का प्रतिनिधित्व करने का निमित्त बनाया है।

    इसे ध्यान में रखते हुए मैं आज से 11 दिन का विशेष…

    — Narendra Modi (@narendramodi) January 12, 2024 " class="align-text-top noRightClick twitterSection" data=" ">

'അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങിന് ഇനി 11 ദിവസമാണ് ശേഷിക്കുന്നത്. ഈ ശുഭമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ സാധിക്കുന്നത് ഭാഗ്യമാണ്. ജനങ്ങളെ പ്രതിനിധീകരിക്കുക എന്ന ചുമതലയാണ് ഈ ചടങ്ങില്‍ എനിക്കുള്ളത്. ഇത് മുന്നില്‍കണ്ടാണ് ഇന്ന് മുതല്‍ വ്രതം അനുഷ്‌ഠിക്കുന്നത്. ഇതിനായി എല്ലാവരുടെയും അനുഗ്രഹമുണ്ടാകണം...' -പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.