ഭുവന്വേഷർ: വിവാഹ വാഗ്‌ദാനം നൽകി പണം തട്ടിയ കേസിൽ നാല് പേർ പിടിയിൽ. രണ്ട് സ്‌ത്രീകളടക്കം നാല് പേരെയാണ് ഒഡിഷ പൊലീസ് അറസ്റ്റ് ചെയ്‌തത്. എലീ മഹന്ത, മിന ഗുപ്‌ത, ശ്രബാൻ സോണി, ബിർബാൽ ശർമ എന്നിവരാണ് പിടിയിലായത്. പ്രായമായതും വിവാഹമോചിതരുമായ പുരുഷമാരെ ലക്ഷ്യം വച്ചാണ് സംഘം പ്രവർത്തിച്ച് വരുന്നതെന്ന് കലഹണ്ടി പൊലീസ് സൂപ്രണ്ട് ശരവണ വിവേക് പറഞ്ഞു. സംഘത്തിലെ എലീ മഹന്ത എന്ന യുവതി വധുവിന്‍റെ വേഷത്തിലെത്തുകയും മറ്റുള്ളവർ വധുവിന്‍റെ ബന്ധുക്കളായും അഭിനയിക്കുന്നു. തുടർന്ന് വരന്‍റെ പക്കൽ നിന്നും വിവാഹ ആവശ്യങ്ങൾക്കായി പണം കൈപറ്റും. വിവാഹത്തിന് ശേഷം വരന്‍റെ വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് മുങ്ങുകയാണ് ഇവരുടെ പതിവ്. ഇത്തരത്തിൽ നാല് ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി കലഹണ്ടി ജില്ലയിലെ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരുടെ പക്കൽ നിന്നും വ്യാജ ആധാർ കാർഡും പൊലീസ് കണ്ടെടുത്തു.
വിവാഹ വാഗ്‌ദാനം നൽകി പണം തട്ടിയ കേസിൽ നാല് പേർ പിടിയിൽ - Kalahandi Superintendent
എലീ മഹന്ത, മിന ഗുപ്‌ത, ശ്രബാൻ സോണി, ബിർബാൽ ശർമ എന്നിവരാണ് പിടിയിലായത്.