Shahid Kapoor action thriller Bloody Daddy: ബോളിവുഡ് താരം ഷാഹിദ് കപൂറിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ പ്രോജക്‌ടാണ് 'ബ്ലഡി ഡാഡി'. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. ബുധനാഴ്‌ച മുംബൈയിൽ നടന്ന ഒരു ചടങ്ങിലാണ് ജിയോ സ്‌റ്റുഡിയോ തങ്ങളുടെ പുതിയ സിനിമകളുടെയും വെബ് സീരീസുകളുടെയും റിലീസ് പ്രഖ്യാപിച്ചത്.
The makers of Bloody Daddy unveiled film teaser: ചടങ്ങില്‍ 'ബ്ലഡി ഡാഡി'യുടെ നിർമാതാക്കൾ സിനിമയുടെ ടീസർ പുറത്തുവിട്ടു. ഒരു കൊലയാളി ആയാണ് ടീസറില്‍ ഷാഹിദ് പ്രത്യക്ഷപ്പെടുന്നത്. 'ബ്ലഡി ഡാഡി' ആയി ഷാഹിദ് കപൂര്‍ എന്നാണ് ടീസറില്‍ താരത്തെ പരിചയപ്പെടുത്തുന്നത്. ടീസര്‍ ഷാഹിദ് കപൂറും തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ടീസര്‍ കൂടാതെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും താരം ഇന്‍സ്‌റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തു.
- " class="align-text-top noRightClick twitterSection" data="
">
Jyoti Deshpande about Bloody Daddy: റിലയൻസ് മീഡിയ ആൻഡ് കണ്ടന്‍റ് ബിസിനസ് പ്രസിഡന്‍റ് ജ്യോതി ദേശ്‌പാണ്ഡെയും 'ബ്ലഡി ഡാഡി'യെ കുറിച്ച് സംസാരിച്ചു. 'വളരെ വലിയ നടനെയും വലിയ സംവിധായകനെയും ഉൾപ്പെടുത്തി ഞങ്ങൾ ഒരു വലിയ പ്രത്യേക സിനിമ എടുത്തിട്ടുണ്ട്. അതിനായി ധാരാളം പണം ചെലവഴിച്ചു. ചിത്രം ഒടിടി റിലീസ് ആണ്' -ജ്യോതി ദേശ്‌പാണ്ഡെ പറഞ്ഞു.
Shahid shared his experience of working with Ali Abbas Zafar: അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാഹിദ് കപൂറിനെ കൂടാതെ സഞ്ജയ് കപൂർ, റോണിത് റോയ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. അതേസമയം അലി അബ്ബാസ് സഫറിനൊപ്പം പ്രവർത്തിക്കാനായതിന്‍റെ അനുഭവം ഷാഹിദ് കപൂറും പങ്കുവച്ചു. 'ഇത് വളരെ രസകരമായിരുന്നു. ഒരു ആക്ഷൻ സിനിമ ചെയ്യാൻ എനിക്ക് വളരെ നല്ല സമയം ഉണ്ടായിരുന്നു. അലിയ്‌ക്കൊപ്പം പ്രവർത്തിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. ഈ ജെനര്‍ വളരെ നന്നായെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ഈ സ്‌കെയിലില്‍ നിങ്ങൾ ഒടിടിയില്‍ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ, ബിഗ് സ്‌ക്രീനിൽ നിങ്ങൾ എന്തുചെയ്യും?' -ഇപ്രകാരമാണ് ഷാഹിദ് കപൂര്‍ പറഞ്ഞത്.
- " class="align-text-top noRightClick twitterSection" data="
">
Shahid Kapoor revealed that his dancing experience: ആക്ഷൻ കൊറിയോഗ്രാഫി വളരെ വേഗത്തിൽ മനസ്സിലാക്കാൻ സഹായിച്ച നൃത്താനുഭവത്തെ കുറിച്ചും ഷാഹിദ് വെളിപ്പെടുത്തി. 'നൃത്തവുമായി ബന്ധപ്പെട്ട് ഒരുപാട് കൊറിയോഗ്രാഫി ഉണ്ട്. 15 വയസ്സിൽ ഞാൻ നൃത്തം ചെയ്യാൻ തുടങ്ങിയതിനാൽ എനിക്ക് കാര്യങ്ങൾ വളരെ വേഗത്തിൽ ഓർമ്മിക്കാൻ കഴിയും. അത് ഞങ്ങളെ സഹായിച്ചു.
Shahid Kapoor about Bloody Daddy choreography: നിർഭാഗ്യവശാൽ, ഞങ്ങൾ സിനിമ ചെയ്യുന്ന സമയത്ത് കൊവിഡിനെ തുടര്‍ന്ന് ഞങ്ങൾക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആക്ഷന്‍ ഡയറക്‌ടേഴ്‌സ് ഇവിടെ നിന്നുള്ളവരല്ല. അവരിൽ ചിലർ ലണ്ടനിൽ നിന്നുള്ളവരായിരുന്നു, ചിലർ ഹോളിവുഡിൽ നിന്ന് വന്നവരാണ്. ഒരുപാട് റിഹേഴ്‌സലുകൾ ശീലിച്ചവരാണ് അവര്‍. അവർ വന്നു.. ഇതൊരു ദുരന്തമാകുമെന്ന് അവർ കരുതി. ഞാൻ മുമ്പ് ഒരുപാട് നൃത്തം ചെയ്‌തിട്ടുള്ളതിനാല്‍ എനിക്ക് അത് വളരെ വേഗത്തിൽ ചെയ്യാന്‍ കഴിഞ്ഞു..' -ഷാഹിദ് കപൂര്‍ പറഞ്ഞു.
Also Read: 'അതിന് തന്‍റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്'; ഫര്‍സി ആമസോണ്‍ ട്രെന്‍ഡിംഗ് ടോപ് ലിസ്‌റ്റില്‍